കാസര്‍കോട്: സമഗ്ര ശിക്ഷ കേരളം 2020-21 കലാ ഉത്സവില്‍ വിഷ്വല്‍ ആര്‍ട്സ് (ദൃശ്യകല) മൂന്നാം വിഭാഗത്തില്‍ ക്ലേ മോഡലിങ്ങില്‍ സംസ്ഥാന തലത്തില്‍ നടന്ന മത്സരത്തില്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എടനീര്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ബി.കെ.പ്രണവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ദേശീയോത്സവത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടി. ഹൊസ്ദുര്‍ഗ് ബിആര്‍സി കേന്ദ്രത്തില്‍ നടന്ന തത്സമയ ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിച്ചാണ് പ്രണവ് സംസ്ഥാന തലത്തില്‍ മത്സരിച്ചത്. 2015 മുതല്‍ ദേശീയതലത്തില്‍ കലാ ഉത്സവ് കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നു. ഇത്തവണ കൊവിഡ് 19 സാഹചര്യത്തില്‍ മത്സരം പൊതുവേദികളില്‍ പ്രത്യേകം തയ്യാറാക്കിയ വേദികളില്‍ നേരിട്ട് ഷൂട്ട് ചെയ്ത് ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്.
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പ്രണവ് സംസ്ഥാന പ്രവര്‍ത്തി പരിചയമേളയില്‍ പങ്കെടുത്ത് വിജയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 2016ലാണ് ആദ്യമായി സംസ്ഥാന പ്രവര്‍ത്തിപരിചയമേളയില്‍ പങ്കെടുത്തത്. 2017ല്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, 2018ലും 2019ലും എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടിയിരുന്നു. അടുക്കത്ത് ബയല് സ്വദേശി കനറാ ബാങ്ക് ജീവനക്കാരന് ഭവാനി ശങ്കറിന്റെയും ഗായത്രിയുടെയും മകനാണ് പ്രണവ് ബി കെ. പ്രശസ്ത പോര്‍െ്രെടറ്റ് ചിത്രകാരനും മണ്ശില്പ്പിയുമായ നെല്ലിക്കുന്നിലെ ലക്ഷ്മീശ ആചാര്യയാണ് പ്രണവിന്റെ ഗുരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: