ന്യൂദല്‍ഹി: ബൗദ്ധിക സ്വത്തവകാശ സഹകരണത്തില്‍ ഇന്ത്യ-യുഎസ്എ ധാരണാപത്രം. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡും(ഡിപിഐഐടി) അമേരിക്കയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസും (യുഎസ്പിടിഒ) തമ്മിലാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
ഡിപിഐഐടി സെക്രട്ടറി ഡോ. ഗുരുപ്രസാദ് മോഹപത്രയും യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് (യുഎസ്പിടിഒ) ഡയറക്ടറും കൊമേഴ്സ് ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അണ്ടര്‍ സെക്രട്ടറിയുമായ ആന്‍ഡ്രേയ് ഇയാന്കുവും വെര്‍ച്വലായി ഒപ്പിട്ടു.
ഇരു രാജ്യങ്ങളും ഇനിപ്പറയുന്ന രീതിയില്‍ ബൗദ്ധിക സ്വത്തവകാശ സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്:
. മികച്ച രീതികള്‍, അനുഭവങ്ങള്‍, അറിവ് എന്നിവയുടെ കൈമാറ്റത്തിനും പ്രചാരണത്തിനും സൗകര്യമൊരുക്കല്‍
. പരിശീലന പരിപാടികളില്‍ സഹകരണം
. നവീകരണ പദ്ധതികള്‍, പുതിയ ഡോക്യുമെന്റേഷന്, വിവര സംവിധാനങ്ങള്‍ എന്നിവയുടെ വികസനവും നടപ്പാക്കലും സംബന്ധിച്ച വിവരങ്ങളുടെ കൈമാറ്റം
പരസ്പരം തീരുമാനിക്കാവുന്ന സഹകരണ പ്രവര്‍ത്തനങ്ങള്‍
ധാരണാപത്രം നടപ്പാക്കുന്നതിന് ഇരുരാജ്യവും രണ്ടു വര്‍ഷ വര്‍ക്ക് പ്ലാന്‍ തയ്യാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: