മസ്കറ്റ്: കോവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകൾ പുനഃരാരംഭിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. ഹോട്ടലുകള്‍, ടൂറിസ്റ്റ് കമ്പനികള്‍ മുഖേനയായിരിക്കും ടൂറിസ്റ്റ് വിസ നല്‍കുക.
തൊഴില്‍ വിസ റോയല്‍ ഒമാന്‍ പോലീസ് കഴിഞ്ഞദിവസം അനുവദിച്ചുതുടങ്ങിയിരുന്നു. രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഒമാനിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഡിസംബര്‍ ആറ് മുതല്‍ ഓഫീസുകളിലെത്താന്‍ സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ആഭ്യന്തര മന്ത്രിയും സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും എല്ലാവിധ സുരക്ഷാ മുന്‍കരുതല്‍ നടപടികളും രാജ്യത്ത് തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: