പരവൂര്‍: വാര്‍ഡ് സംവരണമായാലും വനിതയായാലും ജനറലായാലും മെമ്പര്‍ ഷീല തന്നെ. പരവൂര്‍ മുനിസിപ്പാലിറ്റിയിലാണ് ബിജെപി സ്ഥാനാര്‍ഥി ഷീല തുടര്‍ച്ചയായി വിജയം കൊയ്യുന്നത്. മണിയംകുളം വാര്‍ഡില്‍ ഇക്കുറി കൂടി ജയിച്ചാല്‍ ഹാട്രിക്കാണ് ഷീലയ്ക്ക്.
ആദ്യം മത്സരിച്ചത് പുറ്റിങ്ങലിലായിരുന്നു. അന്ന് ആ വാര്‍ഡ് സംവരണമാണ്. പൊരിഞ്ഞ മത്സരമായിരുന്നു അന്നത്തേത്. ഷീല ജയിച്ചു. പഞ്ചായത്തില്‍ വിരിഞ്ഞ ആദ്യ താമരയായിരുന്നു അത്. അടുത്ത തവണ ഭര്‍ത്താവ് സുനിലിന്റെ വാര്‍ഡായ മണിയംകുളത്തേക്ക് മാറി. വനിതാസംവരണം. മത്സരം തകര്‍ത്തു. ഇടതും വലതും തകര്‍ന്നു. ഷീല ജയിച്ചുകയറി.
അഞ്ചാണ്ട് കഴിഞ്ഞപ്പോള്‍ ഷീലയെ തോല്പിക്കണമെന്ന വാശിയിലായി ഇടതുപക്ഷം. ഒഴിവാക്കാനായിരുന്നു ശ്രമം. വാര്‍ഡ് ജനറലാക്കി അവര്‍ വെല്ലുവിളിച്ചു. ബിജെപി ഷീലയെത്തന്നെ കളത്തിലിറക്കി, വാര്‍ഡ് ഏതായാലും ഷീലയെ സ്നേഹിക്കുന്നവരാണ് നാടാകെ എന്ന ആത്മവിശ്വാസമായിരുന്നു പാര്‍ട്ടിക്ക്. പിഴച്ചില്ല ആ തീരുമാനം.
മുന്‍നിരനേതാക്കളെ ഇറക്കി വാര്‍ഡ് പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി ഇടതുമുന്നണിയും വലതുമുന്നണിയും. പക്ഷേ മണിയംകുളത്തുകാര് കൈവിട്ടില്ല. താമര രണ്ടാംവട്ടവും വിരിഞ്ഞു.
ഇക്കുറി മണിയംകുളത്ത് ഷീലയ്ക്ക് മൂന്നാമൂഴമാണ്. ജയിക്കും. ഹാട്രിക്കടിക്കും. പാര്‍ട്ടി ശക്തമാകുന്നതിന് മുന്നേ മണിയംകുളത്തുകാര്ക്ക് പ്രിയപ്പെട്ടവനാണ് ബിജെപിയുടെ മുന്‍മണ്ഡലം പ്രസിഡന്റ് കൂടിയായ സുനില്‍. ഏത് പാതിരാവിലും ആര്‍ക്ക് എന്താവശ്യത്തിനും ഒരു വിളിത്തുമ്പിലുള്ളവന്…. അപ്പോള്‍പ്പിന്നെ ഷീലയ്ക്ക് മണികെട്ടാന്‍ മണിയംകുളത്ത് ഇപ്പോഴുള്ള വിയര്‍പ്പൊഴുക്കല്‍ പോരാതെ വരും എല്‍ഡിഎഫിനും യുഡിഎഫിനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: