കോട്ടത്തറ: കുറുമ്പാലക്കോട്ട സന്ദര്‍ശന വിലക്ക് തെരഞ്ഞെടുപ്പിനെ ബാധിക്കും. യാതൊരു മുന്നറയിപ്പുമില്ലാതെ കുറുമ്പാലക്കോട്ടയില്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ നാട്ടുകാര്‍ രംഗത്ത്. ഇത് സര്‍ക്കാറിനെതിരെ തിരിച്ചു വിടാനും ഒരുകൂട്ടര്‍ ശ്രമിക്കുന്നുണ്ട.് വിലക്ക് തുടര്‍ന്നാല്‍ അത് എല്‍ഡിഎഫിനെ സാരമായി ബാധിക്കും.
നിലവിലെ വിലക്ക് പിന്‍വലിക്കണമെന്ന് പ്രദേശത്ത് ചേര്‍ന്ന ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കു പുറമേ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ ടൂറിസ്റ്റുകളെത്തുന്നുണ്ട്. ജില്ലാ കളക്ടറുടേ നിരോധന ഉത്തരവറിയാതെ ഇവിടെ എത്തിയ നിരവധി പേര്‍ക്കെതിരേയാണ് കമ്പളക്കാട് പോലീസ് കേസ്സെടുത്തിട്ടുള്ളത്. ഇവരെ ലാത്തിവീശി ആട്ടിയോടിക്കുകയും ചെയ്തു.
കുറുമ്പാലക്കോട്ട ടൂറിസത്തെ തകര്‍ക്കാനുള്ള ചില തല്പരകക്ഷികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നിരോധനം. ആവശ്യമായ പോലീസ് നിരീക്ഷണമടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കുറുമ്പാലക്കാട്ട ടൂറിസത്തെ സംരക്ഷിക്കുന്നതിന് പകരം വിലക്കേര്‍പെടുത്തിയ നടപടി ശരിയല്ല. പ്രദേശത്തേ നിരവധി പാവങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗം കൂടിയാണ് വിലക്കിലൂടെ ഇല്ലാതായത്. ചെറുകിട കച്ചവടക്കാര്‍ മുതല്‍ ഒട്ടേറേ പേരുടെ ജീവിതമാര്‍ഗ്ഗം കൂടിയാണ് നഷ്ടമാകുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പുനപരിശോധിച്ച് കുറുമ്പാലക്കോട്ടയിലെ ടൂറിസം വിലക്ക് എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിനിറങ്ങുകയാണ് നാട്ടുകാര്‍. കുറുമ്പാലക്കോട്ട സന്ദര്‍ശന വിലക്ക് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: