കല്‍പ്പറ്റ: കൊറോണക്കാലം വന്നതോടെ യുവാക്കളാണ് നാട്ടിലെ താരം. കൊറോണക്കാലത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും അങ്ങനെതന്നെ. ഫ്രീക്കന്മാരും മൊബൈലില്‍ പബ്ജി കളിക്കുന്നവരും ഇന്ന് തെരഞ്ഞെടുപ്പില്‍ ഒഴിച്ചുകൂടാനാവാത്തവരാണ്. ഓണ്‍ലൈന്‍ പ്രചാരണത്തിന് പാര്‍ട്ടിക്കാരും സ്ഥാനാര്‍ത്ഥിയും കൂടുതലായി ആശ്രയിക്കുന്നത് ഫ്രീക്കന്‍ മാരെ തന്നെ.
ഓണ്‍ലൈന്‍ റാലികള്‍ വ്യത്യസ്തരീതികളില്‍ ചെയ്തു കൊടുത്തും നൂതന രീതികളില്‍ ഓണ്‍ലൈന്‍ എഴുത്തുകുത്തുകള്‍ നല്‍കിയും ശ്രദ്ധ പിടിച്ചു പറ്റുകയാണ് യുവാക്കള്‍. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റര്‍ തയ്യാറാക്കുവാനും യുവാക്കള്‍ തന്നെ മുന്പില്. വികസന പ്രവര്‍ത്തനങ്ങളുടെ കാര്‍ഡ് ഉണ്ടാക്കുവാനും സമൂഹമാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുവാനും യുവാക്കള്‍ തന്നെയാണ് മുന്നോട്ട് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: