കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ ഡിവിഷനുകളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 16 ഡിവിഷനുകള്‍ ആണ് ജില്ലാ പഞ്ചായത്തില്‍ ഉള്ളത്. 16 ഇടത്തും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അറിയിച്ചു. ആറ് ജനറല്‍ സീറ്റും, 3 എസ്ടി വനിതയും, 6 വനിതയും, ഒരു എസ്സി സീറ്റുമാണ് ഇത്തവണ ഉള്ളത്.
വെള്ളമുണ്ട കെ. മോഹന്‍ദാസ്, ചീരാല്‍ പ്രശാന്ത് മലവയല്‍, പടിഞ്ഞാറത്തറ പി. ജി. ആനന്ദ് കുമാര്‍, പൊഴുതന കെ. ശ്രീനിവാസന്, മുട്ടില്‍ പി.വി. ന്യൂട്ടന്, അമ്പലവയല്‍ കെ. വേണു, മേപ്പാടി കെ. സുബ്രഹ്മണ്യന്, എടവക ഷിജില. കെ, തവിഞ്ഞാല്‍ ബിന്ദു ബാബു, മീനങ്ങാടി അംബിക കേളു, തിരുനെല്ലി ശ്യാമള ചന്ദ്രന്, പനമരം ശാന്തകുമാരി, കണിയാമ്പറ്റ ദീപശ്രീ പി.ജി, മുള്ളന്‍കൊല്ലി ആശാ ഷാജി, പുല്‍പ്പള്ളി സുചിത്ര, തോമാട്ടുചാല്‍ സി.വി. സാവിത്രി എന്നിവരാണ് ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍. ഇത്തവണ ജില്ലാ പഞ്ചായത്തില്‍ വന്‍മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണി. പ്രചാരണത്തിന് തുടക്കം മുതലേ ആവേശം അലയടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് എന്‍ഡിഎ മുന്നണിയില്‍ നിന്നും കണ്ടത്. കൊറോണ പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ സോഷ്യല്‍ മീഡിയ വഴിയാണ് കൂടുതല്‍ പ്രചാരണം. സോഷ്യല്‍ മീഡിയ വഴി ആണെങ്കിലും പ്രചാരണത്തിന് മങ്ങലേറ്റിട്ടില്ല എന്നാണ് നേതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: