മാനന്തവാടി: തെരഞ്ഞെടുപ്പ് വാതില്ക്കല് എത്തിയിട്ടും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലയുകയാണ് മാനന്തന്തവാടിയില്‍ ഇടതും വലതും. അധ്യക്ഷ സ്ഥാനം വനിതാ സംവരണമായതിനാല്‍ സുരക്ഷിത സീറ്റില്‍ വനിതാ നേതാക്കളെ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇരു മുന്നണികളും.
സീറ്റ് വിഭജനം വളരെ മുന്‍പ് പൂര്‍ത്തിയാക്കിയ ഇടത് മുന്നണിയില്‍ സിപിഎമ്മിന് ലഭിച്ച ചില സീറ്റുകളില്‍ തര്‍ക്കം രൂക്ഷമാണ്. പാലാക്കുളി ഡിവിഷനില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലെത്തിയ ലോക്കല്‍ കമ്മറ്റി അംഗത്തെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതാണ് തര്‍ക്കത്തിന് കാരണം.
പാര്‍ട്ടിക്ക് വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരെ തഴഞ്ഞ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാല്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള നീക്കത്തിലാണ് ഒരു വിഭാഗം. കല്ലിയോട്ട് ഡിവിഷനിലും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. യുഡിഎഫിലാകട്ടെ കോണ്‍ഗ്രസ്–ലീഗ് സീറ്റ് വിഭജനം ഇനിയും പൂര്‍ത്തിയായിട്ടില്ല. 2 സീറ്റുകളില്‍ തര്‍ക്കം തുടരുകയാണ്. കോണ്‍ഗ്രസില്‍ പല സീറ്റുകളിലും തര്‍ക്കം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കൊയിേേലരി ഡിവിഷനില്‍ നടന്ന യോഗം കയ്യാങ്കളിയുടെ വക്കിലെത്തി. സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നതില്‍ പ്രവര്‍ത്തകര്‍ അതൃപ്തിയിലാണ്. 36 ഡിവിഷനുകളിലും ജനവിധി തേടുന്ന എന്‍ഡിഎ ഇതിനകം 26 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: