പേരാമ്പ്ര: ചെങ്ങോടുമല ഖനനത്തിന് അനധികൃതമായി ഡിആന്റ് ഒ ലൈസന്‍സ് നല്‍കാനുള്ള സംസ്ഥാന ഏകജാലക ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ചെങ്ങോടുമല ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ നാളെ നരയംകുളത്തെ സമരപന്തലില്‍ ഉപവാസ സമരം നടത്തും.
രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ നടക്കുന്ന ഉപവാസ സമരം പരിസ്ഥിതി പ്രവര്ത്തകന് ഡോ. അബ്ദുല്ല പാലേരി ഉദ്ഘാടനം ചെയ്യും. പാരിസ്ഥിതികാനുമതി ലഭിക്കാതെ ലൈസന്‍സ് അനുവദിച്ചത് ഏകജാലക ബോര്‍ഡും ക്വാറി കമ്പനിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് സമരസമിതി ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: