കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്നലെ 188 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 137 പേര് രോഗമുക്തി നേടി. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പേര് ഉള്‍പ്പെടെ 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് പേര് വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി എത്തിയതാണ.് ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6747 ആയി.
5819 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 882 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 328 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. മീനങ്ങാടി സ്വദേശികള്‍ 26 പേര്, മേപ്പാടി സ്വദേശികള്‍ 24, മുട്ടില്‍ സ്വദേശികള്‍ 14, വെള്ളമുണ്ട, പനമരം സ്വദേശികള്‍ 13 പേര് വീതം, കല്‍പ്പറ്റ സ്വദേശികള്‍ 12, നൂല്‍പ്പുഴ, ബത്തേരി സ്വദേശികള്‍ 9 പേര് വീതം, കണിയാമ്പറ്റ, നെന്മേനി സ്വദേശികള്‍ 8 പേര് വീതം, മൂപ്പൈനാട് സ്വദേശികള്‍ 7, കോട്ടത്തറ സ്വദേശികള്‍ 6, മുള്ളന്‍കൊല്ലി, പൊഴുതന, വൈത്തിരി സ്വദേശികള്‍ 5 പേര് വീതം, മാനന്തവാടി, എടവക സ്വദേശികള്‍ 4 പേര് വീതം, അമ്പലവയല്‍, തവിഞ്ഞാല്‍, പുല്‍പ്പള്ളി സ്വദേശികള്‍ 3 പേര് വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 2 പേര്, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബൈയില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, തമിഴ്നാട്ടില്‍ നിന്ന് വന്ന മേപ്പാടി, മൂപ്പൈനാട് സ്വദേശികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: