കല്‍പ്പറ്റ: വയനാട്ജില്ലയില്‍ രണ്ട് കൊറോണ മരണം കൂടി. കൊറോണആശുപത്രിയായ ജില്ലാ ആശുപത്രിയിലാണ് ഇന്നലെ രണ്ട് മരണവും സംഭവിച്ചത്. ഇതോടെ ജില്ലയില്‍ കൊറോണബാധിച്ച് മരിച്ചവരുടെ എണ്ണം 43 ആയി. ഇത് മരണശേഷം നടന്ന പരിശോധനയില്‍ കൊറോണസ്ഥിരീകരിച്ചവരുടെ അടക്കം കണക്കാണ്. കൊറോണബാധിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം 19 ആണ്. ജില്ലയില്‍ കൊറോണമരണം 43 ആണെങ്കിലും രോഗം ബാധിച്ച് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായി മരിച്ചവര്‍ 19 ആണ്.10 പേര് ജില്ലയില്‍ താമസക്കാരാണെങ്കിലും കൊറോണബാധിച്ച് ഇവര്‍ മരിച്ചത് മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനത്തു നിന്നും മരണപ്പെട്ടവരാണ്. ബാക്കിയുള്ള 14 പേര് മരണ ശേഷം നടന്ന പരിശോധനയില്‍ കൊറോണആയവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: