കൊല്ലം: പ്രതിശ്രുതവരന് വിവാഹത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയത്ത് യുവതി ആത്മഹത്യചെയ്ത കേസില്‍ ആരോപണവിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. ചോദ്യംചെയ്യല്‍ ഒഴിവാക്കിയ അന്വേഷണസംഘം മുന്‍ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് നടി ഹാജരായത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം നേരത്തെ നല്കിയ നോട്ടീസിന്റെയും മുന്‍കൂര്‍ജാമ്യ ഉപാധിയുടെയും അടിസ്ഥാനത്തിലാണ് ലക്ഷ്മി പ്രമോദ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതു വരെ നടി ഹാജരായിരുന്നില്ല. ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചതിനു പിന്നാലെ ഹാജരായെങ്കിലും ചോദ്യം ചെയ്യേïെന്ന നിലപാടിലാണ് അന്വേഷണസംഘം. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ലക്ഷ്മി പ്രമോദ് മടങ്ങിപ്പോയിരുന്നു.
അതേസമയം നടിക്കും പ്രതി ഹാരിസിന്റെ മാതാപിതാക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് വേïിവന്നാല്പ്പോലും നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. ഹാരിസ് ഒഴികെ മറ്റ് പ്രതികള്‍ക്കെതിരെ ആവശ്യമായ തെളിവുകള്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. സെഷന്‍സ് കോടതി ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിര്ദ്ദേശവുമുïായിരുന്നു.
കൊട്ടിയം സ്വദേശി റംസി കഴിഞ്ഞ മാസം മൂന്നിനാണ് തൂങ്ങിമരിച്ചത്. അസ്വാഭാവികമരണത്തിന് കേസെടുത്ത കൊട്ടിയം പോലീസ് പ്രതിശ്രുതവരന് ഹാരിസിനെ അറസ്റ്റു ചെയ്തിരുóു. ഇയാള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: