മിഷിഗണ്‍: മിഷിഗണ്‍ ഗവര്‍ണര്‍ വിറ്റ്മറെ തട്ടിക്കൊണ്ടുപോകുന്നിനും സർക്കാരിനെ അട്ടിമറിക്കുന്നതിനും മിഷിഗണ്‍ കാപ്പിറ്റോള്‍ മന്ദിരം തകര്‍ക്കുന്നതിനും ഗൂഢാലോചന നടത്തിയവരില്‍ രണ്ട് മുന്‍ മറീനുകളും ഉള്‍പ്പെട്ടതായി മറീന്‍ കോര്‍പ്സിന്റെ ഇ-മെയില്‍ അറിയിപ്പില്‍ പറയുന്നു. ഡാനിയേല്‍ ഹാരിസ്, ജോസഫ് മോറിസണ്‍ എന്നിവരാണ് ഈ രണ്ടുപേര്‍.
ഡാനിയേല്‍ ഹാരിസ് ഗവര്‍ണറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് ഫെഡറല്‍ ചാര്‍ജില്‍ പറയുന്നത് .ഈ കുറ്റത്തിന് 6 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജോസഫ് മോറിസണ്‍ ആന്റി ടെററിസം നിയമമനുസരിച്ചു ചാര്‍ജ് ചെയ്യപ്പെട്ട 7 പേരില്‍ ഒരാളാണ്. രണ്ടു ചാര്‍ജുകളിലും ഉള്‍പ്പെട്ടിരിക്കുന്നവര്‍ 21നും 44നും ഇടയില്‍ പ്രായമുള്ളവരാണ്. ആന്റി ഗവണ്മെന്റ് ആന്റി ലോ എന്‍ഫോഴ്സ്മെന്റ് വോള്വറിന് വാച്ച്മാന് ഗ്രൂപ്പിലെ അംഗമാണ് മോറിസണ്‍.
കഴിഞ്ഞ വ്യാഴാഴ്ച വരെ ഡാനിയേല്‍ ഹാരിസ് സേവനത്തിലുണ്ടായിരുന്നതായും റൈഫിളുകളുമായി പരിശീലനം നടത്തിയിരുന്നു. ജോസഫ് മോറിസണ്‍ വര്‍ഷങ്ങളായി മറീനായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ സേവനത്തിലില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട 13 പേര് എഫ്ബിഐ കസ്റ്റഡിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: