കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്നലെ 131 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 129 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്.
126 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4518 ആയി. 3385 പേര് ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 24 പേര് മരണപ്പെട്ടു. നിലവില്‍ 1109 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 246 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 38 പേര് ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
തവിഞ്ഞാല്‍ സ്വദേശികള്‍ 46, മുപ്പൈനാട് സ്വദേശികള്‍ 29, എടവക സ്വദേശികള്‍ 9, മേപ്പാടി സ്വദേശികള്‍ 7, വെള്ളമുണ്ട സ്വദേശികള്‍ 6, നെന്മേനി, വേങ്ങപ്പള്ളി സ്വദേശികളായ 5 പേര് വീതം, മാനന്തവാടി, ബത്തേരി, പൊഴുതന സ്വദേശികളായ 3 പേര് വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 2, കല്‍പ്പറ്റ, മീനങ്ങാടി, പനമരം, വൈത്തിരി, തരിയോട്, തൊണ്ടര്‍നാട്, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരും ഒരു പാലക്കാട് സ്വദേശിയുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍; സെപ്തംബര്‍ 27ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 2 കോട്ടത്തറ സ്വദേശികള്‍, ഒക്ടോബര്‍ 4ന് ബാംഗ്ലൂരില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി, ഒക്ടോബര്‍ 4ന് ബാംഗ്ലൂരില്‍ നിന്ന് വന്ന രണ്ട് കോഴിക്കോട് സ്വദേശികള്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: