കാസര്‍കോട്: ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കാസര്‍കോട് സുറ്ലു ആര്ഡിനഗറിലെ കെ.മോനപ്പ (62) അന്തരിച്ചു. കൊവിഡ് ബാധിച്ച് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ പഴയകാല പ്രിന്റിംഗ് പ്രസ്സായിരുന്ന പയസ്വിനി പ്രിന്റേഴ്സ് ഉടമയായിരുന്നു.
പത്ത് വര്‍ഷത്തോളം ബയ്യമല്ലിഗെ എന്ന കന്നട സായാഹ്ന പത്രത്തിന്റെ ചീഫ് എഡിറ്റര്‍ കൂടിയായിരുന്നു മോനപ്പ. 35 വര്‍ഷത്തോളം ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. കാസര്‍കോട് ധര്‍മ്മ ശാസ്താ സേവാസംഘം സ്ഥാപകാംഗവും ശബരിമല ആചാരാനുഷ്ഠാന സംരക്ഷണ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്നു. പരേതരായ അപ്പുപാട്ടാളി-ഗൗരി ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.പ്രസന്ന. മക്കള്‍: എം.സി.അശ്വിനി, എം.സി. അരുണ്‍, എം.സി.അഖില്‍. മരുമക്കള്‍: വി.ദിലീപ്, എം.സൗമ്യ. സഹോദരങ്ങള്‍: കെ.നാരായണ, പരേതരായ അപ്പയ്യ, സീത.
ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെയും മറ്റുസാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു അദ്ദേഹം. ഹൈന്ദവ സമാജത്തിന്റെ ഐക്യത്തിനും, ഉന്നമനത്തിനും വേണ്ടി വിശ്രമമില്ലാതെ പോരാടിയ വ്യക്തിയാണ് ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മോനപ്പ ഗുരുസ്വാമിയെന്ന് സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അനുശശോചന സന്ദേശത്തില്‍ പറഞ്ഞു.
മോനപ്പ ഗുരുസ്വാമിയുടെ വേര്‍പാടില്‍ നഷ്ടപ്പെട്ടത് മികച്ച സഘാടകനേയാണെന്ന് എസ്എഎസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ഈറോട് രാജന് പറഞ്ഞു. ഓണ്‍ലൈന്‍ അനുസ്മരണ യോഗത്തില്‍ ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സംഘടന സെക്രട്ടറി വി.കെ.വിശ്വനാഥന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.അരവിന്ദാക്ഷന്, സമിതി അംഗങ്ങളായ ഐ.കെ.രാംദാസ് വാഴുന്നവര്‍, വിജിന്ദ് കാസര്‍കോട് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: