ലണ്ടന്‍: സംഘം ചേർന്ന് ചീത്ത വിളിക്കുന്ന തത്തകളെ കൂട്ടത്തോടെ സ്ഥലം മാറ്റി. വിദേശത്ത് നിന്നും കൊണ്ടു വന്ന ചാര നിറത്തിലുള്ള അഞ്ച് തത്തകളെയാണ് പലയിടങ്ങളിലേക്കായി സ്ഥലം മാറ്റിയത്. ലണ്ടന്‍ നഗരത്തില്‍ നിന്നും വടക്കു നൂറു മൈല്‍ അകലെയുള്ള ലിങ്കണ്‍ഷെയര്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് കൗതുകകരമായ സംഭവം.
“ഫ…..ഫ്” എന്ന് പക്ഷി സങ്കേതത്തില്‍ വരുന്ന സന്ദര്‍ശകരോട് കൂട്ടത്തോടെ പറയുമ്പോള്‍ അതത്ര ശരിയാകില്ല എന്ന് ചിന്തിച്ചാണ് തത്തകള്‍ക്ക് “നിര്‍ബ്ബന്ധിത ട്രാസ്ഫര്‍” നടത്തിയത്. സന്ദര്‍ശകര്‍ ആരും ഇതിനകം പരാതി ഒന്നും പറഞ്ഞിട്ടില്ല എന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു. പലര്‍ക്കും ഈ കിളികളുടെ ചീത്ത വിളി അത്ര അലോസരമൊന്നുമല്ലെന്ന് മാത്രമല്ല അതൊരു കൗതുകവുമാണ്. പക്ഷെ കുട്ടികളൊക്കെ വരുമ്പോള്‍ ഈ ചീത്തവിളി അത്ര അനുയോജ്യമാവില്ല എന്ന് കണ്ടാണ് ഈ സ്ഥലം മാറ്റം.
ചീത്ത വിളിക്കുമ്പോള്‍ ആളുകള്‍ ചിരിക്കുകയോ, അത്ഭുതം കൂറി നില്‍ക്കുകയോ ചെയ്താല്‍ അത് കൂടുതല്‍ ചീത്ത വിളിക്കാനുള്ള പ്രചോദനം ആയി മാറുന്നു എന്നതാണ് വസ്തുത. ഈ പ്രതികരണത്തിന് വേണ്ടിയാണത്രേ തത്തകള്‍ ചീത്ത വിളിക്കുന്നത്. അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ട തത്തകള്‍ അവിടെയും പോയി മറ്റുള്ള തത്തകളെ ചീത്ത വിളി പഠിപ്പിക്കുമോ എന്നാണ് ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: