കണ്ണൂര്‍: ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ലാബുകള്‍ സജ്ജമാകുന്നു. ഹരിതകേരളമിഷന്റെ നേതൃത്ത്വത്തിലാണ് സ്കൂളുകളില്‍ ജലഗുണതാ പരിശോധന ലാബുകള്‍ തയ്യാറാക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും.
ജില്ലയില്‍ ആദ്യഘട്ടമെന്നോണം ധര്‍മടം മണ്ഡലത്തിലെ എട്ട് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ കെമിസ്ട്രി ലാബുകളാണ് ജലഗുണതാ പരിശോധന സംവിധാനം സജ്ജമാക്കിയത്. കെമിസ്ട്രി അദ്ധ്യാപകനാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുക. അധ്യാപകര്‍ക്ക് സംസ്ഥാനതലത്തിലായി ഓണ്‍ലൈന്‍ പരിശീലനം നല്‍കും. ഹയര്‍ സെക്കണ്ടറി സയന്‍സ് വിഭാഗത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പരിശോധനയുടെ ഭാഗമാകുന്നതിനായി പരിശീലനം നല്‍കും. പരിശീലനം നേടുന്ന കുട്ടികള്‍ക്കായി പ്രത്യേകം സര്‍ട്ടിഫിക്കറ്റുകളും ഏര്‍പ്പെടുത്തും.
ജലത്തിന്റെ നിറം, ഗന്ധം, പിഎച്ച് മൂല്യം, വൈദ്യുത ചാലകത, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖരപദാര്‍ത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം എന്നീ എട്ട് തരം പരിശോധനകളാണ് നടത്തുന്നത്.
മന്ത്രി സി. രവീന്ദ്രനാഥ്, മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ഹരിത കേരള മിഷന് എക്സി വൈസ് ചെയര്‍ പേഴ്സണ്‍ ഡോ.ടി.എന്‍. സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ്, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ജീവന് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: