കുവൈത്ത് സിറ്റി: തിരുവനന്തപുരം വര്‍ക്കല സ്വദേശിയെ കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിലക്കൂര്‍ അയനിക്കല്‍ തൊടിയില്‍ ഷിബു (50) ആണ് മരിച്ചത്. അഞ്ച്മാസമായി ജോലിയില്ലാതെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
അബ്ബാസിയയിലെ താമസ സ്ഥലത്ത് ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. ഭാര്യ: സുഹറ. മക്കള്‍: സുഹൈബ്, സുഹൈല്‍. പിതാവ്: അയ്യൂബ്. മാതാവ്: സല്‍മ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തകരായ അക്ബര്‍ കുളത്തൂപ്പുഴ, അരുണ്‍ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: