തൃശൂര്‍: കൊടുങ്ങല്ലൂര്‍ മേത്തലയില്‍ സ്വര്‍ണ്ണത്തട്ടിപ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിലായതിനു പിറകെ മറ്റൊരു ബ്രാഞ്ച് സെക്രട്ടറി അരിക്കടത്തിന് അറസ്റ്റിലായി. സിപിഎമ്മിന്റെ മുന്‍ കൗണ്‍സിലര്‍ രാധികയുടെ ഭര്‍ത്താവും പറമ്പിക്കുളങ്ങര ബ്രാഞ്ച് സെക്രട്ടറിയുമായ വഴിനടക്കല്‍ അനില്‍കുമാറിനെയാണ് അറസ്റ്റു ചെയ്തത്.
മേത്തല പറമ്പിക്കുളങ്ങര സുബ്രഹ്മണ്യ സേവ സമാജത്തിന്റെ ഓഫീസില്‍ നിന്നാണ് ഇയാള്‍ അരി കടത്തിയത്. സമാജം അംഗങ്ങള്‍ക്ക് ഓണത്തിന് വിതരണം ചെയ്യുന്നതായി പത്തു കിലോയുടെ അരി ബാഗുകള്‍ സംഭരിച്ചിരുന്നു. ഇതാണ് കടത്തിയത്. സമാജത്തില്‍ റേഷന്‍ അരി കടത്തി സൂക്ഷിച്ചിരിക്കുന്നു എന്ന് ആരോപിച്ച് സപ്ലൈ ഓഫീസറെ തെറ്റിധരിപ്പിച്ച് സ്ഥലത്ത് രാഷ്ട്രീയ സ്പര്‍ദ്ധ ഉണ്ടാക്കുവാനും സിപിഎം നേതാക്കള്‍ ശ്രമം നടത്തിയിരുന്നു.
ബിജെപി കൗണ്‍സിലര്‍ സി.ഒ. ലക്ഷ്മി നാരായണന് പ്രസിഡന്റായ സമാജത്തില്‍ സമാജം മെമ്പര്‍മാര്‍ക്ക് ഓണത്തിന് വിതരണം ചെയ്യുന്നതിനായി വാങ്ങി സൂക്ഷിച്ചിരുന്ന അരിചാക്കുകള്‍ കത്തികൊണ്ട് കുത്തി കീറിയതിന് എസ്ഐ ഇ.ആര്. ബൈജു കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി സിഐ പി.കെ. പത്മരാജന് പറഞ്ഞു. കഴിഞ്ഞ ദിവസം മേത്തലയിലെ പ്രമുഖ സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ സ്വര്ണ്ണത്തട്ടിപ്പു നടത്തിയതിന് സിപിഎം വയലമ്പം ബ്രാഞ്ച് സെക്രട്ടറി കെ.എസ്. പ്രദീപ് പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: