തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. വിമര്‍ശകരുടെ വേര് ചികഞ്ഞുപോയി അടിമണ്ണ് ഒലിച്ചു പോകരുതെന്ന് ജനയുഗത്തിന്റെ ലേഖനത്തില്‍ പറയുന്നു.
അണികള്‍ നല്കുന്ന ആവേശത്തെ നേതാക്കള്‍ ചാനലില്‍ ആയുധമാക്കരുത്. അണികള്‍ മാത്രമല്ല നേതൃത്വം തന്നെ നിലവാരം വിട്ട് താഴുകയാണ്. ഇതിനെ രാഷ്ട്രീയ ജീര്‍ണതയായി മാത്രമേ സമൂഹം വിലയിരുത്തൂ. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉയര്‍ന്നതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ അതിക്രമങ്ങള്‍ തുടങ്ങിയത്. മാധ്യമപ്രവര്‍ത്തകരേയും കുടുംബങ്ങളേയും ആക്ഷേപിക്കുന്നത് ശരിയല്ല.
‘സമൂഹമാധ്യമങ്ങളിലൂടെ അണികള്‍ നല്കുന്ന അനാരോഗ്യപരമായ ആവേശത്തെ നേതാക്കള്‍ ചാനലുകളില്‍ ആയുധമാക്കുന്നത് ദോഷകരമായിക്കാണുന്നുണ്ട്. എന്നാലിവിടെ അണികള്‍ മാത്രമല്ല, നേതൃത്വം തന്നെ നിലവാരം വിട്ട് തരംതാഴുന്ന സ്ഥിതിയിലേക്ക് പോകുന്നത് രാഷ്ട്രീയ ജീര്‍ണതയായേ സമൂഹം വിലയിരുത്തൂ. വിമര്‍ശിക്കുന്നവരുടെ തായ്വേര് അന്വേഷിക്കുന്നതില്‍ രസംകൊള്ളുന്ന നേതൃത്വങ്ങളും അണികളും തങ്ങളുടെ അടിമണ്ണിളകിപ്പോകുന്നതിനേ അത് ഉപകരിക്കൂ എന്ന് ചിന്തിക്കുന്നുമില്ല,’ സിപിഐ മുഖപത്രത്തില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: