അമ്പലപ്പുഴ: ബന്ധുവായ യുവതിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളുമയച്ച സിപിഎമ്മുകാരനായ പട്ടാളക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് പുന്തല ഒരവരശേരിയില് സച്ചു (25) വിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മാസങ്ങള്‍ മുമ്പ് ഇയാള്‍ ഹരിയാനയില്‍ നിന്ന് സംഘടിപ്പിച്ച സിം കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് സന്ദേശങ്ങള്‍ അയച്ചത്. സൈബര്‍ സെല്ലിലും പോലീസിലും യുവതി പരാതി നല്കി. 18 ന് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ ഇയാളെ വെള്ളിയാഴ്ച രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സൈനിക ജോലിയില്‍ ഇരിക്കെ സോഷ്യല്‍ മീഡിയയിലൂടെ രാജ്യദ്രോഹ പോസ്റ്റുകളും, പ്രധാനമന്ത്രിയെ ഉള്‍പ്പെടെ അപമാനിക്കലും ഇയാള്‍ തുടര്‍ന്നിരുന്നു. ജോലിയില്‍ കയറുന്നതിന് മുന്‍പു തന്നെ പാര്‍ട്ടി സഖാക്കളുമായി ചേര്‍ന്ന് നിരവധി അക്രമങ്ങള്‍ക്കും ഇയാള്‍ നേതൃത്വം നല്‍കിയിരുന്നു.ജോലിയില്‍ പ്രവേശിച്ച തോടെ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകുകയും വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു വരെ കാരണമാകുന്ന തരത്തിലുള്ള പ്രചരണവുമായി ഇയാള്‍ മുന്‍ പോട്ടു പോകവേയാണ് യുവതിയെ അപമാനിച്ച കേസില്‍ പിടിയിലായത് .
രാമങ്കരി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ പിന്നീട് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: