തൃശൂര്‍: ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഏകജാലക പ്രവേശനത്തിന് ബിആര്‍സി തലത്തിലും ക്ലസ്റ്റര്‍ തലത്തിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചു.
2020-21 വര്‍ഷത്തെ ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് സ്കൂള്‍തലത്തില്‍ അധ്യാപകരും രക്ഷാകര്‍തൃ സമിതി അംഗങ്ങളും ഉള്‍പ്പെടുന്ന ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നുണ്ട. ഇതിനു പുറമെ കൊറോണയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഹെല്‍പ്പ് ഡെസ്ക് സെന്ററുകള്‍ തുടങ്ങുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ഏകജാലക സംവിധാനം ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 7586 ഓണ്‍ലൈന്‍ എന്‍ട്രികള്‍ നടന്നിട്ടുണ്ട് എസ്.എസ്.എല്‍.സി 4042, സിബിഎസ് ഇ 494, ഐസിഎസ്ഇ 62, മറ്റുള്ളവ 62 എന്നിങ്ങനെയാണിത്.
എല്ലാ ഗവ/എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളിലും നാല് ഹെല്‍പ്പ് ഡെസ്കുകള്‍ വീതമാണ് ഒരുക്കിയിരിക്കുന്നത്. അതത് സ്കൂളിലെ പ്രിന്‍സിപ്പല്‍ കണ്‍വീനറായുള്ള അഡ്മിഷന് കമ്മിറ്റിയും ഹെല്പ് ഡസ്കും, ഹെഡ്മാസ്റ്റര്/വൈസ് പ്രിന്സിപ്പാല് കണ്‍വീനര്‍മാരായി ഹൈസ്കൂളില്‍ ഹെല്പ് ഡെസ്ക്കും നാഷ്ണല്‍ സര്‍വ്വീസ് സ്കീമിന്റെയും കരിയര്‍ ഗൈഡന്‍സിന്റെയും നേതൃത്വത്തില്‍ എല്ലാ ഹയര്‍സെക്കന്ററി സ്കൂളിലും സജ്ജീകരിച്ചിട്ടുണ്ട
വീട്ടിലിരുന്ന് സ്വന്തമായി അപേക്ഷ തയ്യാറാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ ഹെല്പ് ഡെസ്കുകളെ സമീപിക്കാം. 169 ബിആര്‍സി/സി ആര്‍സി സെന്ററുകളിലും മറ്റു സന്നദ്ധ സംഘടനകളുടെതായി 400 ഹെല്പ് ഡസ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട് ആഗസ്റ്റ് 14 വരെ പ്രവേശന നടപടികള്‍ക്കായി സമയം അനുവദിച്ചതിനാല്‍ രക്ഷിതാക്കളും അപേക്ഷാര്‍ത്ഥികളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഹയര്‍ സെക്കന്ററി ജില്ല അക്കാദമിക് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: