ആലപ്പുഴ : കൃഷ്ണപിള്ള സ്്മാരകം തകര്‍ത്ത സംഭവത്തില്‍ പുനരന്വേഷണം വേണ്ടെന്ന നിലപാടുമായി സിപിഎം. കഴിഞ്ഞ ദിവസം കേസിലെ പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ ആയില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു. അതിനു പിന്നാലെയാണ് പുനരന്വേഷണം നടത്തുന്നില്ലെന്ന് ജില്ലാ നേതൃത്വവും വ്യക്തമാക്കിയിരിക്കുന്നത്.
സിപിഎമ്മിലെ വിഭാഗീയതയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിഷയത്തില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ലതീഷ് ബി. ചന്ദ്രനടക്കമുള്ള അഞ്ച് പേരാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.
ലതീഷ് ഒന്നാം പ്രതിയും കണ്ണര്‍കാട് മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി. സാബു എന്നിവരുള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് കേസിലെ മറ്റ് പ്രതികള്‍. യുഡിഎഫ് ഭരണകാലത്ത് കഞ്ഞിക്കുഴിയിലെ സ്മാരകം 2013 ഒക്ടോബര്‍ 31-നാണ് തകര്‍ത്തത്. അക്രമി സംഘം പുലര്‍ച്ചെ അദ്ദേഹത്തിന്റെ വീടിന് തീയിടുകയും പ്രതിമ തകര്‍ക്കുകയും ചെയ്തു.
സംഭവം ലോക്കല്‍ പൊലീസ് അന്വേഷിച്ചുവെങ്കിലും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ആക്രമണം നടന്ന് ഒരു വര്‍ഷത്തിനുശേഷം കൈബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. 2016 എപ്രിലില്‍ കുറ്റപത്രവും സമര്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: