കണ്ണൂര്‍: കൊറോണ പശ്ചാത്തലത്തില്‍ കന്റോണ്മെന്റില് നിയന്ത്രണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് സാരമായി ബാധിക്കുന്നത് പ്രദേശത്തെ ജനങ്ങളെ. ജില്ലയിലെ മറ്റ് പ്രദേങ്ങളില്‍ രോഗ ബാധകണ്ടെത്തി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചാല്‍ നിശ്ചിത ദിവസത്തിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാറുണ്ട്. എന്നാല്‍ കന്റോണ്‍മെന്റ് ഏരിയയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്കാന് ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ല.
മിലിട്ടറി ക്യാമ്പിന് പുറത്ത് കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിയന്ത്രണങ്ങള്‍ ബാധിക്കുന്നത് പൊതു സമൂഹത്തെയാണ്. കൊറോണ ബാധിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് പുറത്ത് രോഗം പകരാനുള്ള സാധ്യതയില്ല. മിലിട്ടറിയുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്ന സ്ഥലമെന്ന നിയ്ക്ക് റിട്ടയര്‍മെന്റ് ഉള്‍പ്പടെ ബന്ധപ്പെട്ട ഫയലുകള്‍ തയ്യാറാക്കുന്നത് ഇവിടെയാണ്. അതു കൊണ്ട് തന്നെ വിവധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെയെത്തുകയെന്നത് സ്വാഭാവികമാണ്. ഇതിന് പുറമേ ഉദ്യോഗസ്ഥര്‍ നാട്ടില്‍ പോവുകയും തിരികെയെത്തുകയും ചെയ്യും.
കൊറോണക്കാലത്തും കൃത്യമായ സേവന വേതന വ്യവസ്ഥയില്‍ മിലിട്ടറി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുമ്പോള്‍ ജോലിക്ക് പോലും പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പൊതുജനങ്ങള്‍. അകത്ത് ക്യാന്റീന് സൗകര്യമുള്ളതിനാല്‍ സാധനങ്ങള്‍ ലഭിക്കുന്നതിനും മിലിട്ടറി ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടില്ല. കന്റോണ്‍മെന്റ് ഏരിയയില്‍ മൂന്നിലൊരു ഭാഗവും വീടുകളും സ്ഥാപനങ്ങളുമാണ്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് ഇവിടെയുള്ള സാധാരണക്കാരെ സാരമായി ബാധിക്കുന്നുണ്ട്. പ്രദേശത്തെ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. മറ്റ് പ്രദശങ്ങളില്‍ നല്കുന്ന ഇളവ് കന്റോമെന്റ് ഏരിയയിലും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: