കണ്ണൂർ: ജില്ലയില്‍ 47 പേര്‍ക്ക് ഇന്നലെ (ജൂലൈ 26) കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ മൂന്നു പേര് വിദേശത്തു നിന്നും 11 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. പോലിസ്, ഡിഎസ്സി ജീവനക്കാരന്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ ഒരാള്‍ വീതവും രോഗബാധിതരായി. ബാക്കി നാലു പേര് ബത്തേരിയിലെ മലബാര്‍ ട്രേഡില്‍ ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടവരാണ്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 64 കണ്ണൂര്‍ സ്വദേശികള്‍ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു.
ദുബൈയില്‍ നിന്ന് ജൂണ്‍ 10ന് നെടുമ്പാശ്ശേരി വഴി ജി 0425 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 33കാരന്, 14ന് കണ്ണൂര്‍ വഴി എഫ്സെഡ് 4717 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 44കാരന്, പുല്ലിയോട് സ്വദേശി 39കാരന് എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
ബെംഗളൂരുവില്‍ നിന്നെത്തിയ പരിയാരം സ്വദേശി 26കാരി, ഇരിട്ടി സ്വദേശികളായ 35കാരന്, 27കാരി, കീഴൂര്‍ സ്വദേശി 25കാരന്, 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ ആലക്കോട് ചിറ്റാടി സ്വദേശി 29കാരി, അഞ്ചരക്കണ്ടി സ്വദേശി 32കാരന്, പാനൂര്‍ പുളിയമ്പ്രം സ്വദേശി 48കാരി, മൂരിയാട് സ്വദേശി 28കാരന്, കര്‍ണാടകയില്‍ നിന്ന് എത്തിയ ആലക്കോട് സ്വദേശി 32കാരന്, മാലൂര്‍ സ്വദേശി 47കാരന്, ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തില്‍ കണ്ണൂരിലെത്തിയ പേരാവൂര്‍ സ്വദേശി 34കാരന് എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.
ബത്തേരിയിലെ മലബാര്‍ ട്രേഡിങ്ങ് ക്ലസ്റ്ററില്‍പ്പെട്ട വേങ്ങാട് (നിലവില്‍ വാരത്ത് താമസം) സ്വദേശി 37കാരന്, ഇരിട്ടി സ്വദേശി 39കാരന്, വിളക്കോട് സ്വദേശി 33കാരന്, വാരം സ്വദേശി 33കാരന് (മൂന്നു പേരും ബത്തേരിയില്‍ താമസം) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
പയ്യന്നൂര്‍ സ്വദേശി 23കാരന്, കരിവെള്ളൂര്‍ സ്വദേശി 23കാരി, കൂടാളി സ്വദേശി 27കാരന്, തളിപ്പറമ്പ് പുഷ്പഗിരി സ്വദേശി 24കാരന്, ആന്തൂര്‍ നണിച്ചേരി സ്വദേശി 37കാരന്, മെരുവമ്പായി സ്വദേശി 18കാരന്, കുന്നോത്ത്പറമ്പ് തൂവക്കുന്ന് സ്വദേശികളായ 51കാരി, 28കാരന്, പന്ന്യന്നൂര്‍ ചമ്പാട് സ്വദേശി 37കാരന്, വായന്തോട് സ്വദേശി 21കാരന്, മാടായി സ്വദേശികളായ 40കാരി, 45 ദിവസം പ്രായമായ പെണ്‍കുട്ടി, മട്ടന്നൂര്‍ സ്വദേശി 47കാരി, ചിറക്കല്‍ സ്വദേശികളായ 14കാരന്, 38കാരി, 20കാരി, പാനുണ്ട സ്വദേശി ഒമ്പത് വയസുകാരന്, പള്ളിപ്പുറം സ്വദേശി 47കാരി, അഴീക്കല്‍ സ്വദേശി 46കാരന്, ചെറുപുഴ സ്വദേശി 32കാരി, തില്ലങ്കേരി സ്വദേശി 48കാരി, പിണറായി സ്വദേശി 67കാരി, കോട്ടയം മലബാര്‍ സ്വദേശി 27കാരന്, ധര്‍മ്മടം സ്വദേശി 62കാരന്, മാങ്ങാട്ടിടം സ്വദേശി 43കാരി, കണ്ണൂര്‍ സിറ്റിയില്‍ ഐസ് പ്ലാന്റ് ജീവനാക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി 38കാരന് എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. ഒരു ഡിഎസ്സി ഉദ്യോഗസ്ഥനും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ അനസ്തേഷ്യ ടെക്നീഷ്യന് കടന്നപ്പള്ളി സ്വദേശി 21കാരനും മുഴപ്പിലങ്ങാട് സ്വദേശി 52കാരനായ പൊലീസ് ഉദ്യോഗസ്ഥനുമാണ് (എസ്ഐ) രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1205 ആയി. ഇതില്‍ 687 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. 64 പേര് ഇന്നലെയാണ് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്.
പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 25 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. പരിയാരം 16, പേരാവൂര്‍ 16, ഇരിട്ടി 13, 16, അഞ്ചരക്കണ്ടി 15, മാലൂര്‍ 14, അയ്യന്‍കുന്ന് 6, കോട്ടയം മലബാര്‍ 4, തൃപ്പങ്ങോട്ടൂര്‍ 17 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്മെന്റ് സോണുകളാക്കുക. ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കണ്ണൂര്‍ കോര്പ്പറേഷന് 14-ാം ഡിവിഷനും പയ്യന്നൂര്‍ 20, കടന്നപ്പള്ളി പാണപ്പുഴ 12, കരിവെള്ളൂര്‍ പെരളം 10, തളിപറമ്പ 11, ആന്തൂര്‍ 10, മാങ്ങാട്ടിടം 3, മുഴപ്പിലങ്ങാട് 7, മട്ടന്നൂര്‍ 28, മാടായി 12, അഴീക്കോട് 23, ധര്‍മ്മടം 15, മുഴക്കുന്ന് 1, കോട്ടയം മലബാര്‍ 11, തില്ലങ്കേരി 7, കൂടാളി 15 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: