തൃശൂര്‍: ക്വാറന്റൈനിലിരിക്കാതെ പൂക്കച്ചവടത്തിനെത്തിയ തമിഴ്നാട് സ്വദേശിയെ പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് പിടികൂടി ക്വാറന്റൈന് സെന്ററിലേക്ക് മാറ്റി. തമിഴ്നാട്ടില്‍നിന്ന് ഇന്നലെയെത്തിയ ആളാണ് ക്വാറന്റൈനില്‍ കഴിയാതെ പാറമേക്കാവ് ക്ഷേത്രത്തിനുമുന്നിലെ സബ് വേക്കരികിലായി പൂക്കച്ചവടത്തിനെത്തിയത്. ഇയാള്‍ സമീപത്തെ ചില കടകളിലും പോയിരുന്നു. പലരും ഇയാളില്‍ നിന്ന് പൂക്കള്‍ വാങ്ങുകയും ചെയ്തു. ക്വാറന്റൈനില്‍ കഴിയാതെയാണ് ഇയാള്‍ പൂക്കച്ചവടത്തിനെത്തിയത്.
ഇയാള്‍ സമീപത്തെ ചില കടകളിലും പോയിരുന്നു. പലരും ഇയാളില്‍ നിന്നും പൂക്കള്‍ വാങ്ങുകയും ചെയ്തു. ക്വാറന്റൈനില്‍ കഴിയാതെയാണ് ഇയാള്‍ പൂക്കച്ചവടത്തിനെത്തി കറങ്ങി നടക്കുന്നതെന്നു മനസിലാക്കിയതോടെ വിവരം പോലീസിലും ആരോഗ്യവകുപ്പിലും ചിലര്‍ അറിയിച്ചതോടെ അവരെത്തി ഇയാളെ മാറ്റുകയായിരുന്നു.
പോലീസെത്തും മുമ്പു ചിലര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഓടി തേക്കിന്‍കാട്ടില്‍ പോയി ഇരുന്നു. പിന്നീട് പോലീസെത്തിയാണ് ഇയാളെ തിരിച്ചുവിളിച്ച് താക്കീത് നല്കി ആംബുലന്‍സില്‍ കയറ്റി ജനറല്‍ ആശുപത്രിയിലേക്കു കൊറോണ പരിശോധനക്കായി കൊണ്ടുപോയി ശേഷം ക്വാറന്റൈന് സെന്ററിലേക്ക് മാറ്റി. ഇയാള്‍ക്ക് പോസിറ്റീവാണെങ്കില്‍ ഇയാളില്‍ നിന്നും പൂക്കള്‍ വാങ്ങിയവരും ഇയാള്‍ ചെന്ന കടകളിലുള്ളവരുമെല്ലാം നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: