ചേര്‍ത്തല: കള്ളക്കടത്തുകേസിലെ പ്രതി സ്വപ്നയെ അറിയില്ലെന്നും ബന്ധമില്ലെന്നും തുറവൂരിലെ വ്യവസായി. പള്ളിത്തോട് നിവാസിയായ കിരണ്‍ മാര്‍ഷലാണ് ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നത്. കിരണ്‍, സ്വപ്നയ്ക്ക് താമസിക്കാന്‍ വീട്ടില്‍ ഇടമൊരുക്കി എന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ മാധ്യമങ്ങളെ കണ്ടത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി 18 വര്‍ഷമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരിക്കേ ഉപയോഗിച്ചിരുന്ന കാര്‍ താന്‍ പണം കൊടുത്താണ് വാങ്ങിയതെന്നും പിന്നീടത് മാറ്റി പുതിയ കാര്‍ വാങ്ങിയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കിരണ്‍ പറഞ്ഞു. തന്റെ കുടുംബം ഇടതുപക്ഷ കുടുംബമാണ്. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ തന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്.
സ്വര്‍ണ കള്ളക്കടത്തുകേസില്‍ പിടിക്കപ്പെട്ട സ്വപ്ന പള്ളിത്തോട്ടില്‍ വ്യവസായിയുടെ വീട്ടില്‍ എത്തിയതായി ആദ്യ ദിവസങ്ങളില്‍ തന്നെ വാര്‍ത്ത പ്രചരിച്ചിരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണിലായ പള്ളിത്തോട് മേഖലയിലേക്ക് അപരിചിതരുടെ കാറുകള്‍ വന്നിരുന്നതായും പ്രദേശവാസികളില്‍ ചിലരാണ് മാധ്യമപ്രവര്‍ത്തകരെ വിവരമറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് അഞ്ചിന് കാണാതായ സ്വപ്ന തുടര്‍ന്നുള്ള രണ്ട് ദിവസങ്ങള്‍ എവിടെയായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിരുന്നില്ല. ആലപ്പുഴ വഴിയാണ് സ്വപ്ന പോയതെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചതോടെയാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി സംശയത്തിന്റെ നിഴലിലായത്.
ഖ അസോസിയേഷന് ജില്ലാ സെക്രട്ടറി കൂടിയായ കിരണുമായുള്ള ആത്മബന്ധമാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടനത്തിനെത്തിയതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ആലപ്പുഴ വഴി കടന്നുപോകുന്ന മന്ത്രിമാരും പള്ളിത്തോട്ടിലെ വീട്ടിലെത്തിയിരുന്നതായും വിവരമുണ്ട്. വ്യവസായിയുടെ പാര്ട്ട്ണര്ഷിപ്പില് ഇന്‍ഡ്യന്‍ കോഫീ ഹൗസിന്റെ മാതൃകയില്‍ അരൂരില്‍ ആരംഭിച്ച കേരള കഫേയുടെ ഉദ്ഘാടനത്തിന് മന്ത്രിസഭയിലെ പ്രമുഖര്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: