തൃശൂര്‍: കണിമംഗലം സ്വദേശി പോള്‍ ജോസഫിനെ സര്‍ജറി നടത്തി സര്‍ജിക്കല്‍ ഉപകരണം ശരീരത്തിനുള്ളില്‍ വെച്ച് രോഗിയെ ഗുരുതരാവസ്ഥയിലാക്കിയ ഡോക്ടര്‍ പോളി ടി ജോസഫിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി.
രോഗിയില്‍ നിന്ന് ചികിത്സക്കായി 10000 രൂപ കൈക്കൂലി വാങ്ങുകയപം സര്‍ജറിയുടെ അപാകത മൂലം വീണ്ടും സര്‍ജറി നടത്തേണ്ടതായും വന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുകയും ആ ആശുപത്രിയില്‍ ചികിത്സ നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തതും പരിശോധിക്കണം. പോള്‍ ജോസഫിന്റെ ഭാര്യയെയും ബന്ധുക്കളെയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഡോക്ടര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷും ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: