തൃശൂര്‍: സ്വര്‍ണ കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി എരുമപ്പെട്ടി കുട്ടഞ്ചേരി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി പഞ്ചായത്ത് സെക്രട്ടറി ഷനില്‍, പഞ്ചായത്ത് കമ്മിറ്റി അംഗം മുരളി വടുക്കൂട്ട്, ബൂത്ത് പ്രസിഡന്റ് അഖില്‍ വടുക്കൂട്ട്, ബൂത്ത് സെക്രട്ടറി ശ്രീകുമാര്‍ കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
മാള: ബിജെപി പൊയ്യ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂപ്പത്തി ജംങ്്ഷനില് പ്രതിഷേധ ധര്‍ണ നടത്തി. ബിജെപി ജില്ലാ കമ്മറ്റി അംഗം കെ.യു പ്രേംജി ഉദ്ഘാടനം ചെയ്തു. ബിജെപി പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കാര്ത്തികേയന് അധ്യക്ഷത വഹിച്ചു. പി.പി. രാജന്, വി.ഡി ദീപീഷ്, സന്തോഷ് അറുമുഖന്, അമല്‍ നാരായണന്, ടി.എ. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചെറുതുരുത്തി: പിണറായി സര്‍ക്കാരിന്റെ സ്വര്‍ണ്ണ കള്ളക്കടത്തിനെതിരെ ബിജെപി വള്ളത്തോള്‍നഗര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി. നാരായണന്, ഡി. സജിരാജ്, വി.സി. ഷാജി, പി.ജി. രതീഷ്, കെ.ടി. ബാബു, എ.ടി. പ്രകാശന് എന്നിവര്‍ നേതൃത്വം നല്കി.
എരുമപ്പെട്ടി: ബിജെപി കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു. വെള്ളറക്കാട് പള്ളി സെന്ററില്‍ നടന്ന പ്രതിഷേധത്തില്‍ അഭിലാഷ് കടങ്ങോട് അധ്യക്ഷനായി. കുന്നംകുളം മണ്ഡലം ജനറല്‍ സെക്രട്ടറി സുഭാഷ് ആദൂര്‍, കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഉദയന്‍ എയ്യാല്‍, സെക്രട്ടറി സുരേഷ്ബാബു, കര്‍ഷക മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ജനു വെള്ളറക്കാട്, എസ്സി മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ബാബു ആദൂര്‍, സെക്രട്ടറി കുട്ടന്, യുവമോര്‍ച്ച കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രഞ്ജിത്ത്, പ്രവര്‍ത്തകരായ അപ്പു, വിനീഷ്, അഭി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: