ഒറ്റപ്പാലം: വീടിനകത്ത് സൂക്ഷിച്ചിരുന്ന 43 കിലോ കഞ്ചാവ് പിടികൂടി. മുരുക്കുംപറ്റ കല്ലടിക്കുന്ന് പഴങ്കുളത്തിങ്കല് വീട്ടില്‍ സുധീറി(34)ന്റെ വീട്ടില്‍ നിന്നാണ് പോലീസ് കഞ്ചാവ് പിടികൂടിയത്. പോലീസെത്തിയതറിഞ്ഞ് ഇയാള്‍ ഓടിരക്ഷപ്പെട്ടിരുന്നു. പോലീസ് കേസെടുത്തു.
വീടിനകത്ത് കിടപ്പ് മുറിയില്‍ കട്ടിലിനടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 12 പ്ലാസ്റ്റിക് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസ്, ചെറിയ പൊതികളാക്കി ഉപയോഗിക്കാവുന്ന കവര്‍ തുടങ്ങിയവയും പോലീസ് കണ്ടെടുത്തു.
വിപണിയില്‍ ഒരു കിലോക്ക് 50000 രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ കഞ്ചാവിന് 21.5 ലക്ഷം രൂപ വില വരും. എസ്ഐ എസ്. അനീഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡാന്‍സാഫ് സ്ക്വാഡിന്റെ സഹകരണത്തോടെ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി.
ഒറ്റപ്പാലം സിഐ എം.സുജിത്തിന്റെ നേതൃത്വത്തില്‍ എസ്ഐഎസ് അനീഷ്, എസ്ഐ ജേക്കബ് വര്‍ഗീസ്, ജൂനിയര്‍ എസ്ഐ വി. ഹേമലത, എഎസ്ഐ വി. രമേഷ്, എസ്സിപിഒ കെ.ബി ഉദയകുമാര്‍, രജിത, രതീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: