മ്യൂണിക്ക്: ഏറെ കാലത്തെ പരിശ്രമത്തിനുശേഷം ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ വിങ്ങറായ ലിറോയ് സാനെ സ്വന്തമാക്കി. ഇരുപത്തിനാലുകാരനായ സെയ്നെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് മ്യൂണിക്ക് റാഞ്ചിയത്. സാനെയുമായി അഞ്ചു വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചതായി ബയേണ്‍ മ്യൂണിക്ക് അറിയിച്ചു.
അമ്പത് മില്യന്‍ യൂറോയ്ക്കാണ് (ഏകദേശം 419 കോടി രൂപ) മ്യൂണിക്ക് സാനെ സ്വന്തമാക്കിയത്. അടുത്ത സീസണില്‍ ബയേണിനായി കളിച്ചു തുടങ്ങും. 2025 വരെ ടീമില്‍ തുടരും.
കഴിഞ്ഞ വര്‍ഷം മുതല്‍ സാനെയെ സ്വന്തമാക്കാന്‍ ബയേണ്‍ ശ്രമം തുടങ്ങി. ആഗസ്ത് നാലിന് ലിവര്‍പൂളിനെതിരായ കമ്മ്യൂണിറ്റി ഷീല്‍ഡ് മത്സരത്തിനിടെ സാനെക്ക് പരിക്കേറ്റത് തിരിച്ചടിയായി. പരിക്ക് ഭേദമായി അടുത്തിടെയാണ് കളിക്കളത്തിലിറങ്ങിയത്്. ജൂണ്‍ 22 ന് ബേണ്‍ലിക്കെതിരെയായിരുന്നു ആദ്യ മത്സരം.
2015 ലാണ് സാനെ ജര്‍മനിക്കായി അരങ്ങേറിയത്. ഇരുപത്തിയൊന്ന് മത്സരങ്ങള്‍ കളിച്ച സാനെ അഞ്ചു ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: