നെടുങ്കണ്ടം: ഫാഷന്‍ഫ്രൂട്ട് കൃഷിയില്‍ ശ്രദ്ധേയനായി മാറുകയാണ് കാഞ്ഞിരക്കാട് സുകുമാരന്‍ എന്ന 68 കാരന്. 1971ല്‍ കല്ലാര്‍ പട്ടം കോളനിയില്‍ അച്ഛനോട് ഒപ്പം പൂഞ്ഞാറില്‍ നിന്നും കുടിയേറിയ സുകുമാരന്‍ അന്നുമുതല്‍ തന്നെ ഒരു തികഞ്ഞ കര്ഷകന് ആണ്.
പ്രായത്തിന്റെ ശരീരിക വിഷമങ്ങളിലും ഫാഷന്‍ഫ്രൂട്ട് കൃഷിയില്‍ സംതൃപ്തനും സന്തോഷവാനും ആണ്. മറ്റെല്ലാ കൃഷിയെക്കാളും ചിലവ് കുറഞ്ഞതും ജോലി കുറവുള്ളതും ആയ കൃഷി ആയതിനാല്‍ ഏത് പ്രായക്കാര്‍ക്കും ചെയ്യാവുന്ന ഒരു കൃഷി ആണെന്ന് ഇദ്ദേഹം സാക്ഷിപെടുത്തുന്നു. തമിഴ് നാട്ടിലെ മുന്തിരി കൃഷി പോലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം വിജയകരാമയി ചെയ്യാവുന്ന കൃഷിയാണ് ഇത്. പന്തല്‍ കെട്ടുന്നത് മാത്രമാണ് ശ്രമകരമായ പണി. പത്തുമുതല്‍ പതിനഞ്ച് അടി അകലത്തില്‍ തടം എടുത്ത് മുന്തിരി പോലെ തന്നെ തൈ നാട്ടു പടര്‍ത്തുക. ചാണകപൊടി എല്ലുപൊടി, വേപ്പിന് പിണ്ണാക് എന്നിവ ചേര്‍ത്ത് കൊടുക്കണം. എല്ലാ കാലത്തും പൂവും കായും ഉണ്ടാവും. ഒരു ഏക്കര്‍ സ്ഥലതു നിന്നും രണ്ട് മാസം കൊണ്ട് ഒന്നര ടണ്‍ പഴങ്ങള്‍ വിറ്റഴിച്ചു. കൊറോണ മൂലം വില വളരെ കുറഞ്ഞു പോയി.
എറണാകുളം മാര്‍ക്കറ്റില്‍ കിലോക്ക് നൂറും നൂറ്റിഅമ്പതും രൂപ വിലയുള്ളപ്പോള്‍ കര്ഷകന് ലഭിക്കുന്നത് പതിനഞ്ചും ഇരുപതും മാത്രം. മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ചെറുകിട കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ ഇത് ഒരു വന്‍ വ്യവസായം കൂടി ആകുമെന്ന് അദ്ദേഹം പറയുന്നു. ഇതോടൊപ്പം ചെറിയ തോതില്‍ മത്സ്യ കൃഷിയും ഉണ്ട്.
ചെറിയൊരു പടുതാ കുളം. ഇതിലെ വെള്ളം കൃഷിക്കും ഉപയോഗിക്കുന്നു. ഭാര്യ വിമലയാണ് എല്ലാ കാര്യങ്ങളിലും ഇദ്ദേഹത്തിന് സഹായി. രണ്ട് മക്കളുണ്ട്. മകള്‍ വിവാഹിത, മകന് സൗദിയിലും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: