കൊച്ചി: ചൈനയുടെ 59 ആപ്ലിക്കേഷനുകള്‍ വിലക്കിയത് ഇന്ത്യക്കും ഒപ്പം കേരളത്തിനും സുവര്‍ണാവസരം. ചൈന ഉപയോഗിക്കുന്ന വിവര സാങ്കേതിക വിദ്യ (ഐടി) ഇന്ത്യക്കാരന്റേതാണ്. പക്ഷേ, അവിടത്തെപ്പോലെ ഉല്‍പ്പാദനവും നിക്ഷേപവും ഇവിടില്ല. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ മേക് ഇന്‍ ഇന്ത്യ പദ്ധതി ഉപയോഗിച്ചാല്‍ ഇന്ത്യക്ക് വലിയ അവസരങ്ങള്‍ തുറന്നു കിട്ടും.
വിലക്ക് നാലുതരത്തില്‍ ഇന്ത്യക്ക് നേട്ടമാകുമെന്ന് ഇന്‍ഫോ പാര്‍ക്കിലെ സോഫ്റ്റ്വെയര് ആര്‍ക്കിടെക്ടും ഐടി മിലന് സംഘടനാ പ്രവര്‍ത്തകനുമായ എസ്. സുമേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഒന്ന്: അവസരം. വലിയ കമ്പനികളുടെ ആപ്പുകള്‍ വന്നതോടെ നമ്മുടെ കമ്പനികള്‍ക്ക് നഷ്ടമായ അവസരങ്ങള്‍ തിരികെ കിട്ടും. രണ്ട്: സാങ്കേതികമായി നാം കൂടുതല്‍ മികവു നേടും. മൂന്ന്: നാട്ടുകാര്‍ വികസിപ്പിക്കുന്ന വിദ്യയില്‍ ഇനി വന്‍ നിക്ഷേപംവരും, ലാഭമുണ്ടാകും, സ്വയം വികസിക്കും. നാല്: ബ്രാന്‍ഡഡ് കമ്പനികളുണ്ടാകും, ഇന്ത്യ സ്വയം പര്യാപ്തമാകും, മികച്ച ഉല്‍പ്പന്നങ്ങളുടെ ലോക വിപണി നേടും.
നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറാണ്. സംസ്ഥാനങ്ങള്‍ കൂടി സഹകരിച്ചാല്‍ മതി.കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ഉയരുന്ന ആശയങ്ങളും പരീക്ഷണങ്ങളും ഗവേഷണങ്ങളും ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ഉല്പ്പന്നമുണ്ടാക്കിയാല് മതി. കേരളമാണ് ഏറ്റവും അധികം സ്റ്റാര്‍ട്ടപ്പുകളുള്ള സംസ്ഥാനം. എഞ്ചിനീയറിങ് പഠന സംവിധാനവും കൂടുതല്‍ ഇവിടെ. പക്ഷേ, കുറഞ്ഞ കാലംകൊണ്ട് ബെംഗളൂരു ഐടി രംഗത്ത് വലിയ ശക്തിയായി. കോയമ്പത്തൂര്‍ ഐടി ഹബ്ബാകുന്നു. പുതിയ സംസ്ഥാനമായ തെലങ്കാന ഈ രംഗത്ത് മുന്നേറുന്നു.
25 വര്‍ഷം മുമ്പ് ഐടി കുതിപ്പ് ലക്ഷ്യമിട്ട് തലസ്ഥാനത്ത് ടെക്നോ പാര്‍ക്ക് തുടങ്ങി. എല്ലാ ജില്ലയിലും ഐടി ഹബ്ബ് എന്ന സങ്കല്‍പ്പത്തിനും 15 വയസായി. പക്ഷേ, അവസരങ്ങള്‍ കേരളം അനുകൂലമാക്കിയില്ല. ബെംഗളൂരു 50 കിലോ മീറ്റര്‍ ചുറ്റളവില്‍ വളര്‍ന്നു, അതിന്റെ ഇരട്ടിക്കാലം എടുത്തിട്ടും കൊച്ചി 15 കിലോമീറ്റര്‍ ചുറ്റളവിലേ വളര്‍ന്നുള്ളൂ. കൊച്ചിയിലെ സ്മാര്‍ട്സിറ്റി കൂറ്റന്‍ കെട്ടിടം മാത്രമായി നില്‍ക്കുകയാണ്,” സുമേഷ് പറഞ്ഞു.
ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഏറ്റവും കൂടുതല്‍ ലഭ്യമാണ് കേരളത്തില്‍. കുടില്‍ വ്യവസായം പോലെ ഐടി വ്യവസായം നടത്താം. അതിന് പദ്ധതി വേണം, ആസൂത്രണം വേണം, അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റല്ല, അതിനപ്പുറം ‘ഇന്റര്‍നെറ്റ് എനേബിള്‍ഡ് ഡിവൈസു’കളുടെ കാലമാണ് ഫൈവ് ജി മൊബൈല്‍ നെറ്റ്വര്‍ക്കോടെ വരുന്നത്. അപ്പോള്‍ ഇന്ത്യ ആ ഡിവൈസുകളുടെ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്. അതിനുള്ള അരങ്ങാണ് ഒരുങ്ങുന്നത്. ചൈനയെ വിലക്കിയിടത്ത് തായ്വാനോ കൊറിയയോ ഫിലിപ്പീന്‍സോ കടന്നുവരരുത്. അവിടം ഇന്ത്യയുടേതാകണം. അതിനു സാധിക്കും. ചൈനയുടെ കാം സ്കാന്‍ വിലക്കിയപ്പോള്‍ അതിന്റെ ഇന്ത്യന്‍ ആപ് ആയ ഡോക് സ്കാന്‍ ഉപയോഗം തുടങ്ങി. ചുരുങ്ങിയ ദിവസം കൊണ്ട് അതിന്റെ റേറ്റിങ് അഞ്ചില്‍ 4.7 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: