ബേപ്പൂര്‍: അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം സ്വാതന്ത്ര്യസമരമായി അംഗീകരിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന് പറഞ്ഞു. ബിജെപി ബേപ്പൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് അത് എക്കാലത്തും പ്രചോദനം നല്‍കും. ക്രൂരമായി മര്‍ദ്ദനമേറ്റ് ജയിലിലടക്കപ്പെട്ട ഒട്ടേറെപ്പേര്‍ ഇന്നും രോഗശയ്യയിലാണ്. അവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം.
ജനാധിപത്യ ധ്വംസനത്തിന് ഇടയാക്കിയ അടിയന്തരാവസ്ഥയുടെ ഉത്തരവാദിത്വമേറ്റെടുത്ത് വൈകിയ വേളയിലെങ്കിലും കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബേപ്പൂര്‍ ദീനദയാല്‍ സേവാമന്ദിരത്തില് നടന്ന അനുസ്മരണത്തില്‍ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷനായി. നാരങ്ങയില്‍ ശശീധരന്, ഗിരീഷ് പി. മേലേടത്ത്, പുഴക്കല്‍ കൃഷ്ണന്, ടി.കെ. മനോഹരന്, കാളക്കണ്ടി ബാലന്, പനക്കല്‍ ഗംഗാധരന്, സി.പി. രാമചന്ദ്രന്, കൗണ്‍സിലര്‍ തോട്ടപ്പായില്‍ അനില്‍കുമാര്‍, ടി.കെ. ഷിംജീഷ്, സി. സാബുലാല്‍, കെ. രത്നവല്ലി തുടങ്ങിയവര്‍ സംസാരിച്ചു.
പേരാമ്പ്ര: അടിയന്തരാവസ്ഥയ്ക്കെതിരെ സമരം നയിച്ചതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കുകയും ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിനിരയാവുകയും ചെയ്ത ജനസംഘം സംസ്ഥാന സമിതി അംഗവുമായിരുന്ന ചാലില്‍ ശ്രീധരക്കുറുപ്പിനെ ബിജെപി ആദരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന് പൊന്നാ ട അണിയിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ്, കെ.എം. കുഞ്ഞിക്കണാരന്‍, ടി.എം. ഹരിദാസന്, പറമ്പത്ത് നാരായണന്, പി.കെ. ലിഥിന് എന്നിവര്‍ പങ്കെടുത്തു.
വടകര: ബിജെപി വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുറങ്കരയില്‍ അടിയന്തരാവസ്ഥ സ്മരണ സംഘടിപ്പിച്ചു. അടിയന്തരാവസ്ഥ പീഡിതനും ബിജെപി സംസ്ഥാന സമിതി അംഗവുമായ പി.എം. അശോകന് സംസാരിച്ചു. സി.പി. ചന്ദ്രന്, ശ്രീധരന് മടപ്പള്ളി, അടിയേരി രവീന്ദ്രന്, വേണുനാഥന്, രമേശന്, നിധിന് അരക്കിലാട് തുടങ്ങിയ വര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: