പുല്‍പ്പള്ളി:ആത്മഹത്യ ചെയ്ത കലാലയം അമ്പിളിയുടെ കുടുംബത്തെ സഹായിക്കാനും വീടുവച്ചു നല്‍കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.അതിനായി ഒരു ജനകീയ കമ്മിറ്റിയും രൂപീകരിച്ചു. ചെയര്‍മാനായി ഷൈജു പഞ്ഞിത്തോപ്പില്‍ , കണ്‍വീനര്‍ ആയി എന്‍ മനോഹരന്, ട്രഷറര്‍ ആയി എന്‍ വാമദേവന് എന്നിവരെ തിരഞ്ഞെടുത്തു.
പുല്‍പ്പള്ളി പ്രസ്സ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തിലാണ് കമ്മിറ്റി ഭാരവാഹികള്‍ ഈ കാര്യം അറിയിച്ചത്. തകര്‍ന്ന വീട് പൊളിച്ച് പുതിയ വീടുണ്ടാക്കാനായി പ്ലാസ്റ്റിക് കൂരയിലാണ് അമ്പിളിയും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാല്‍ വീട് വെക്കാന്‍ കഴിയാത്തതിന്റെ മാനസിക വിഷമം കൊണ്ടാണ് കഴിഞ്ഞ 13 ന് അമ്പിളി ആത്മഹത്യ ചെയ്തത്.
കൂലി പണി എടുത്താണ് ഭാര്യ സ്മിത കുടുമ്പത്തെ നോക്കിയിരുന്നത്.വന്യ മൃഗങ്ങളുടെ വിഹാര കേന്ദ്രത്തിനിടയിലാണ് അടച്ചുറപ്പു പോലും ഇല്ലാത്ത ഈ ഷെഡ്. വിവിധ സംഘടനകളും സാമൂഹ്യ മാധ്യമ കൂട്ടായ്മകളും സ്മിതക്കൊരു വീട് എന്ന ലക്ഷ്യവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. അമ്പിളിയുടെ കുടുംബത്തിന് സഹായം നല്‍കുന്നതിന് ജനകീയ കൂട്ടായ്മ സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങി.സഹായിക്കാന്‍ താല്പര്യമുള്ളവര് 7034603973 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: