കോഴിക്കോട്: അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ പെണ്‍കരുത്തുമുണ്ടായിരുന്നു. പലരും അറസ്റ്റ് വരിച്ച് ജയിലറകളില്‍ അടയ്ക്കപ്പെട്ടു. പെണ്‍കുട്ടികള്‍ മുതല്‍ പ്രായവര്‍ വരെ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതാന്‍ പോരാളികളായി വനിതകള്‍ തന്നെ രംഗത്തു വന്നു. രഹസ്യ നീക്കങ്ങളിലൂടെ മാത്രമേ പ്രക്ഷോഭം വിജയിക്കൂ. സ്ത്രീകളായിരുന്നു സമരസന്ദേശങ്ങള്‍ കൈമാറിയത്. ആ കറുത്ത നാളുകളെ കുറിച്ച് ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് അഹല്ല്യാ ശങ്കര്‍ ഓര്‍ക്കുന്നു.
‘ഉറക്കമില്ലാത്ത രാത്രികള്‍, ഏതു നിമിഷവും പോലീസ് മുറ്റത്തെത്തുമെന്ന് കരുതിയിരുന്ന ദിവസങ്ങള്‍, പുറത്തിറങ്ങുമ്പോഴൊക്കെ നാട്ടുകാരില്‍ ചിലരുടെ മടുപ്പിക്കുന്ന ചോദ്യങ്ങള്‍. വീടിനുള്ളില്‍ പോലും സുരക്ഷിതമല്ലാതിരുന്ന ആ ദിനങ്ങള്‍. അന്ന് പോലീസിന് ഒറ്റുകൊടുക്കാന്‍ കാത്തിരുന്നവര്‍ പിന്നീട് അതെല്ലാം തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടപ്പോള്‍ സന്തോഷം തോന്നി…’ മുതിര്‍ന്ന ബിജെപി നേതാവ് അഹല്ല്യാ ശങ്കര്‍ അടിയന്തരാവസ്ഥ കാലം ഓര്‍ത്തെടുക്കുകയാണ്.
പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ കാലം. കേസരിയും ജന്മഭൂമിയും സര്‍ക്കാര്‍ അടച്ചുപൂട്ടി. കുരുക്ഷേത്രമായിരുന്നു വാര്‍ത്തകള്‍ അറിയിക്കാനുള്ള ഏകമാര്‍ഗ്ഗം. കുരു ക്ഷേത്രയുടെ വിതരണമായിരുന്നു അന്നത്തെ പ്രധാനദൗത്യം. അത് കൃത്യമായി നിര്‍വ്വഹിച്ചു. കുട്ടികളെയും കൊണ്ട് ആശു പത്രികളിലേക്ക് ഒക്കെ പോകുമ്പോള്‍ കയ്യില്‍ കുരുക്ഷേത്ര കരുതും. ആരും കാണാതെ എത്തിക്കേണ്ടിടത്ത് കൃത്യമായി എത്തിക്കും. പോകുന്ന വഴികളില്‍ ചിലപ്പോള്‍ പോലീസിനെ കാണുമായിരുന്നു. എന്നാല്‍ കുട്ടികള്‍ കൂടെ ഉള്ളതുകൊണ്ടു തന്നെ അവര്‍ ഒന്നും പറയാറില്ലായിരുന്നു.
രാത്രികളില്‍ വീടിന്റെ വാതിലില്‍ പോലീസുകാര്‍ മുട്ടിവിളിക്കുമെന്ന് കരുതിയിരുന്ന ദിവസങ്ങളുണ്ടായിരുന്നു. പലപ്പോഴും സഹപ്രവര്‍ത്തക രെത്തി ഭര്‍ത്താവ് ശങ്കരേട്ടനോട് കാര്യങ്ങള്‍ ധരിപ്പിക്കും. ശ്രദ്ധിക്ക ണമെന്ന് പറയും. പ്രദേശത്തെ പലരും രാത്രിയില്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറി നില്ക്കു മായിരുന്നു. വീട്ടില്‍ തന്നെ നില്ക്കുന്നതുകൊണ്ട് സൂക്ഷിക്കണ മെന്ന് പറയും. വീടിന്റെ പുറത്തിറങ്ങുമ്പോള്‍ പലരുടെയും ചോദ്യങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. പോലീസ് എപ്പോഴാണ് പുറത്തു വിട്ടതെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. എന്നാല്‍ അങ്ങനെയുണ്ടായില്ലെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വാസമാകുമായിരുന്നില്ല.
മണ്ടിലേടത്ത് ശ്രീധരന്റ ഭാര്യ ചന്ദ്രമതി, ഭാഗീരഥി ഗുര്‍ജര്‍ തുടങ്ങിയവരായിരുന്നു അന്നു പലപ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ടായിരുന്നത്. വീടുകളില്‍ സമ്പര്‍ക്കത്തിനും നോട്ടീസ് വിതരണത്തിനുമെല്ലാം ഇവരൊന്നിച്ചാണ് പോയിരുന്നത്. പലരും അനുഭവിച്ച പീഢനകഥകള്‍ കേട്ടപ്പോള്‍ കണ്ണുനിറയു മായിരുന്നു. പോലീസ് പിടിച്ചു കൊണ്ടുപോയി തല്ലിച്ചതച്ച കഥകള്‍ ഇന്നും മുഴങ്ങുന്നുണ്ട് ചെവിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: