മാഡ്രിഡ്: മെസിയുടെ എഴുനൂറാം ഗോള്‍ പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായെങ്കിലും ബാഴ്സലോണ വിജയം നേടി വീണ്ടും ലാ ലിഗയുടെ തലപ്പത്ത്് കയറി. അത്ലറ്റിക് ബില്‍ബാവോയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ കീഴടക്കിയത്. രണ്ടാം പകുതിയില്‍ ഇവാന് റാകിടിച്ചാണ് നിര്‍ണായക ഗോള്‍ കുറിച്ചത്.
ഈ വിജയത്തോടെ ബാഴ്സലോണ മുപ്പത്തിയൊന്ന് മത്സരങ്ങളില്‍ അറുപത്തിയെട്ട് പോയിന്റുമായി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. മുപ്പത് മത്സരങ്ങളില്‍ അറുപത്തിയഞ്ച് പോയിന്റുള്ള റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
എഴുപത്തിയൊന്നാം മിനിറ്റിലാണ് റാകിടിച്ച് ഗോള്‍ നേടിയത്. ലയണല്‍ മെസിയുടെ പാസ് മുതലാക്കിയാണ് റാകിടിച്ച്് സ്കോര്‍ ചെയ്ത്. പകരക്കാരനായി ഇറങ്ങി പത്ത് മിനിറ്റിനകം റാകിടിച്ച് ലക്ഷ്യം കണ്ടു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനുശേഷം ബാഴ്സക്കായി റാകിടിച്ച് കുറിക്കുന്ന ആദ്യ ഗോളാണിത്.
ഇന്നലെ മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിച്ച ലയണല്‍ മെസി കരിയറിലെ എഴുനൂറാം ഗോള്‍ കുറിച്ച്് ജന്മദിനാഘോഷം ഗംഭീരമാക്കുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായി. രണ്ടാം പകുതിയില്‍ രണ്ട് തവണ മെസി ഗോളിന് തൊട്ടടുത്തെത്തി. എന്നാല്‍ രണ്ട് തവണയും നേരിയ വ്യത്യാസത്തിന് ഷോട്ട് പുറത്തേക്ക് പോയി.
അത്ലറ്റിക് ബില്‍ബാവോക്കെതിരായ മത്സരത്തില്‍ ഞങ്ങള്‍ക്ക് വിജയം അനിവാര്യമായിരുന്നു. ജയം നേടിയതില്‍ അതിയായ സന്തോഷം. ഇനി കിരീടത്തിലെ പ്രധാന എതിരാളികളായ റയല്‍ മാഡ്രിഡിന് അടുത്ത മത്സരത്തില്‍ എന്തു സംഭിക്കുമെന്ന് നോക്കാമെന്ന്് ബാഴ്സ പരിശീലകന് ക്വിക്ക്് സെറ്റിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: