പന്തീരാങ്കാവ്: കുന്നത്തുപാലം പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിലും കോന്തനാരി കൊല്ലറക്കല്‍ ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം.
പാലകുറുമ്പ ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തതയില്ല. ദൃശ്യങ്ങള്‍ പ്രകാരം പുലര്‍ച്ചെ മൂന്നിനും 3.30 നും ഇടയിലാണ് രണ്ടംഗ സംഘം മോഷണം നടത്തിയത്. ക്ഷേത്രത്തിലെ പത്തില്‍ ഏഴ് ഭണ്ഡാരങ്ങളും കുത്തിത്തുറന്നിട്ടുണ്ട്. ലോക്കര്‍ ടൈപ്പ് ഭണ്ഡാരങ്ങളാണ് ഇവിടെ ഉള്ളത്. ക്ഷേത്രനടക്കിലുള്ള ഭണ്ഡാരം തുറക്കാനായിട്ടില്ല.
കൊല്ലറക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് മോഷണം നടന്നതെന്നാണ് അനുമാനം. ഇവിടെത്തെ രണ്ട് ഭണ്ഡാരങ്ങളാണ് തകര്‍ത്തത്. ഒരെണ്ണം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പന്തീരാങ്കാവ് സിഐയും സംഘവും വിംഗര്‍ പ്രിന്റ് വിദഗ്ദരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ടൂ വീലറിലാണ് സംഘം എത്തിയതെന്നാണ് സൂചന.
2004ലും പാലകുറുമ്പ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. ദേവസ്വത്തിന്റെ കീഴിലായ ശേഷമാണ് ക്ഷേത്രത്തില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചത്. മാസങ്ങളായി കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വലിയ തുക ഭണ്ഡാരങ്ങളില് ഉണ്ടാവാനുള്ള സാദ്ധ്യതയും കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: