ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടമെന്ന വലിയ ലക്ഷ്യത്തിലേക്ക് മാര്‍ച്ച് ചെയ്യുന്ന ലിവര്‍പൂളിന് സമനിലക്കുരുക്ക്. എവര്‍ട്ടണിനോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. ഇതിനോടകം കിരീടം ഉറപ്പിച്ച ലിവര്‍പൂള്‍ എവര്‍ട്ടണിനെതിരെ തീര്‍ത്തും നിറംമങ്ങുകയായിരുന്നു. മത്സരം തോല്‍വിയില്‍ നിന്ന് സമനിലയില്‍ അടുപ്പിച്ചതില്‍ സമാധാനിക്കുന്നെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
കൊറോണ വൈറസിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ലിവര്‍പൂളിന് എവര്ട്ടണ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 106 ദിവസത്തെ ഇടവേളക്ക് ശേഷം നടന്ന മത്സരത്തില്‍ പഴയ ലിവര്‍പൂളിനെ കാണാനായില്ലെന്നാണ് പ്രമുഖ താരങ്ങളുടെ വിമര്‍ശനം. നിലവില്‍ മുപ്പത് മത്സരങ്ങളില്‍നിന്ന് 83 പോയിന്റുള്ള ക്ലോപ്പിനും സംഘത്തിനും രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 23 പോയിന്റിന്റെ ലീഡുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: