കൊല്ലം: ജില്ലയില്‍ ഇന്നലെ 13 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 12 പേരും വിദേശത്തു നിന്നും എത്തിയവരാണ്. ഒരാള്‍ മുംബൈയില്‍ നിന്നുമാണ് എത്തിയത്. 5 പേര് കുവൈറ്റില്‍ നിന്നും 5 പേര് സൗദിയില്‍ നിന്നും ഒരാള്‍ ബഹ്റില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നുമാണ് എത്തിയത്. എല്ലാവരെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉളിയക്കോവില്‍ സ്വദേശി(52), കരവാളൂര്‍ സ്വദേശി(33), ചവറ തെക്കുഭാഗം സ്വദേശി(50), കേരളപുരം ചന്ദനത്തോപ്പ് സ്വദേശി(36), മൈനാഗപ്പള്ളി കടപ്പ സ്വദേശി(23), കുളത്തൂപ്പുഴ തിങ്കള്‍ കരിക്കം സ്വദേശി(46), തെന്മല സ്വദേശി(43), തഴവ സ്വദേശി(48), പിറവന്തൂര്‍ സ്വദേശി(52), 44, 30 വയസ്സുള്ള ശൂരനാട് സ്വദേശികള്‍, 48 കാരനും 52 കാരനുമായ ക്ലാപ്പന സ്വദേശികള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജൂണ്‍ 4ന് മൂംബൈയില്‍ നിന്നും നാട്ടിലുമെത്തിയ ഉളിയക്കോവില്‍ സ്വദേശി സ്ഥാപനനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂണ്‍ 9ന് നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയെങ്കിലും സ്രവപരിശോധനയില്‍ നെഗറ്റീവായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 12ന് പൊസിറ്റീവ് സ്ഥിരീകരിച്ചു. തുടര്‍ന്ന് 18ന് ഇദ്ദേഹത്തിന്റെ സ്രവം വീണ്ടും പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
കുവൈറ്റില്‍ നിന്നും 12ന് എത്തിയ കരവാളൂര്‍ സ്വദേശി, തെക്കുംഭാഗം സ്വദേശി, മൈനാഗപ്പള്ളി സ്വദേശി എന്നിവര്‍ സ്ഥാപന നിരീക്ഷണത്തിലും 13ന് എത്തിയ ചന്ദനത്തോപ്പ് സ്വദേശിയും തെന്മല സ്വദേശിയും ഗൃഹനിരീക്ഷണത്തിലും തുടരുകയായിരുന്നു.
സൗദിയില്‍ നിന്നും 12ന് എത്തിയ കുളത്തൂപ്പുഴ സ്വദേശി, 16ന് എത്തിയ ശൂരനാട് സ്വദേശി എന്നിവര്‍ ഗൃഹനിരീക്ഷണത്തിലും 13ന് എത്തിയ ക്ലാപ്പന സ്വദേശികളും 15ന് എത്തിയ തഴവ സ്വദേശിയും സ്ഥാപന നിരീക്ഷണത്തിലും തുടരുകയായിരുന്നു. ബഹറിനില്‍ നിന്നും ജൂണ്‍ രണ്ടിന് പിറവന്തൂര്‍ സ്വദേശി ഏഴ് ദിവസത്തെ സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ദുബായില്‍ നിന്നും 10ന് എത്തിയ ശൂരനാട് സ്വദേശി ഗൃഹനിരീക്ഷണത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: