ബാലുശ്ശേരി: മൂന്നേ മുക്കാല്‍ കോടിയോളം രൂപ ചെലവഴിച്ച് അശാസ്ത്രീയമായ രീതിയില്‍ ബാലുശ്ശേരി ബസ് സ്റ്റാന്റ് നവീകരിച്ച അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യുവമോര്‍ച്ച നിയോജക മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
ബിജെപി ഉത്തര മേഖല സെക്രട്ടറി എന്‍.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നിഖില്‍ കുമാര്‍ അദ്ധ്യക്ഷനായി.രാജേഷ് പുത്തഞ്ചേരി, ലിബിന് ഭാസ്ക്കര്‍, മിഥുന് മോഹന്‍, ജയപ്രസാദ്, ശ്രീരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: