മല്ലപ്പള്ളി: നിലയ്ക്കൽ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയും പ്രക്ഷോഭത്തിൽ പോലീസിന്റെ കിരാത നരനായാട്ടിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത കൊറ്റനാട് ചിരട്ടോലി നിവാസി പാറത്തുണ്ടിയിൽ വിശ്വനാഥനെ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ വീട്ടിലെത്തി സന്ദർശിച്ചു.
ഇരുവരും സമരകാല കാര്യങ്ങൾ ഓർത്തെടുത്തു. വിശ്വഹിന്ദു പരിഷത്തിന്റെ വിവിധ ചുമതലകൾ അലങ്കരിച്ച ചെറിയാനവട്ടത്ത് എ.എൻ. പരമേശ്വരനേയും വീട്ടിലെത്തി സന്ദർശിച്ചു സുഖവിവരങ്ങൾ ആരാഞ്ഞു. ആർഎസ്എസ് പ്രാന്തീയ സേവാപ്രമുഖ് കൃഷ്ണൻകുട്ടി, അമ്പോറ്റി കോഴഞ്ചേരി, ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ.ജി കുറുപ്പ്, ജനറൽ സെക്രട്ടറി സിനു.എസ് പണിക്കർ, വൈസ് പ്രസിഡന്റ് സുരേഷ് പെരുമ്പെട്ടി, കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. അനിൽകുമാർ, ജനറൽ സെക്രട്ടറി സനൽ ചാലാപ്പള്ളി, വൈസ് പ്രസിഡന്റ് അനിൽ ശ്രീഭദ്ര, വാർഡ് മെമ്പർ സുധ.പി.ടി , കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, താലൂക്ക് ബൗദ്ധിക് പ്രമുഖ് മുകേഷ്, മുരളിധരൻ, മഹേഷ്, അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: