ഭുവനേശ്വര്‍: ഇന്ത്യന്‍ യുവ താരങ്ങളായ ബൂറിംഗ്ഡാവോ ബോഡോയും ലയ്ശ്രാം പ്രേംജിത്ത്് സിങ്ങും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ ഒഡീഷ എഫ്സിയില്‍ ചേര്‍ന്നു.
ഇരുപതുകാരനായ ബോഡോ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിന് എഫ്സി ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ യൂത്ത് ടീമിലെ പ്രധാന കളിക്കാരനുമാണ്. ആസാമില്‍ ജനിച്ച ബോഡോ ബെംഗളൂരു യുണൈറ്റഡ് , ഗോകുലം കേരള , മിനര്‍വ പഞ്ചാബ് എന്നീ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് ഒഡീഷയുമായി കരാറുണ്ടാക്കിയിരിക്കുന്നത്.
പതിനെട്ടുകാരനായ പ്രേംജിത്ത് ട്രാവു എഫ്സിയില്‍ നിന്നാണ് ഒഡീഷയില്‍ ചേര്‍ന്നത്. നാലുവര്‍ഷത്തേക്കാണ് ഒഡീഷയുമായി ഈ മണിപ്പൂരുകാരന്‍ കരാറുണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: