കോഴിക്കോട്: ശബരിമലയില്‍ ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് ദേവസ്വംബോര്‍ഡിന് കീഴിലുള്ള മറ്റുക്ഷേത്രങ്ങളിലും നടപ്പാക്കണമെന്ന് കേരളാ ക്ഷേത്ര സംരക്ഷണ സ്ഥിതി. ശബരിമലയില്‍ മാസപൂജ ദര്‍ശനം വേണ്ടെന്നും ഉത്സവം നടത്തേണ്ടതില്ലെന്നും തീരുമാനിച്ചതിലൂടെ ക്ഷേത്രങ്ങള്‍ ദര്‍ശനത്തിനായി തുറന്നുകൊടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് പരോക്ഷമായി സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്.
ഹൈന്ദവ സംഘടനകളെ പരിഹസിച്ചു കൊണ്ടിരുന്ന മുഖ്യമന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവുമെല്ലാം ഇപ്പോള്‍ പരസ്യമായി മലക്കം മറിഞ്ഞിരിക്കയാണ്. ക്ഷേത്രവിഷയങ്ങളില്‍ സര്‍ക്കാര്‍ ദുരഭിമാനം വച്ചു പുലര്‍ത്താതെ, ക്ഷേത്രസംബന്ധമായ വിഷയങ്ങളില്‍ തങ്ങളുടെ ബിനാമികളെ ഒഴിവാക്കി യഥാര്‍ത്ഥ ക്ഷേത്ര വിശ്വാസികളെയും ഹൈന്ദവ നേതൃത്വങ്ങളെയും വിശ്വാസത്തിലെടുക്കാന്‍ ഇനിയെങ്കിലും തയ്യാറാവണമെന്നും സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന് കുട്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: