കോട്ടയം: ചേമ്പില സൂക്ഷിക്കുന്നതു പോലെ ഓരോ വെളളത്തുളളിയും നാം സൂക്ഷിച്ചു വച്ചിരുന്നെങ്കില്‍ എന്ന് ആകുലപ്പെടുന്ന പുതുതലമുറയെക്കാണാം ‘ചേമ്പിലത്തുളളി’ എന്ന ഹ്രസ്വചിത്രത്തില്‍. പ്രകൃതിയും, മനുഷ്യനും തമ്മിലുളള ഊഷ്മളമായ ബന്ധവും, ജലദൗര്‍ലഭ്യവുമാണ് ഇതിന്റെ ഇതിവൃത്തം.
വേനല്‍ അവധിക്കാലത്ത് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊറോണ കാരണം മാറ്റി വച്ചിരിക്കുകയാണ്. ചിത്രം ഒരുക്കിയിരിക്കുന്നത് പൊന്‍കുന്നം ചിറക്കടവ് സ്വദേശിയും എസ്.വി.ആര് എന്‍എസ്എസ് വിഎച്ച്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ചിന്മയി നായര്‍ ആണ്. ഹ്രസ്വചിത്രം സംവിധാനം പ്രായം കുറഞ്ഞ കുട്ടി ആവുകയാണ് ചിന്മയി.
ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ‘പ്രചോദിപ്പിക്കുന്ന പ്രഭാഷണങ്ങള്‍’ എന്ന പുസ്തകത്തില്‍ ജലദൗര്‍ലഭ്യത്തില്‍ ആശകപ്പെടുന്ന കലാമിനെ കാണാം. ഇത് വായിച്ചുണ്ടായ പ്രചോദനത്തില്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ ഉണ്ടായ ഒരു സംഭവത്തെ ആധാരമാക്കിയാണ് ‘ചേമ്പിലത്തുളളി’യെന്ന ഹ്രസ്വചിത്രം ഒരുക്കിയത്.
സ്കൂള്‍ കലോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പത്തനാട് വിവേകാന്ദ വിദ്യാമന്ദിരം സ്കൂളിലെ വിദ്യാര്‍ത്ഥിയായ ശ്രീലക്ഷ്മി മധുദേവാനന്ദ ആണ് ഇതിലെ നായിക. രണ്ടു സ്കൂളുകളുടെയും പൂര്‍ണ്ണമായ സഹകരണം ലഭിച്ചിരുന്നു. ശ്രീലക്ഷ്മിയുടെ അച്ഛന് മധുദേവാനന്ദ തിരുമേനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന് അനില്‍ രാജിന്റെയും ബാങ്ക് ഉദ്യോഗസ്ഥ ധന്യയുടെയും മകളാണ് ചിന്മയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: