അബുദാബി: സ്കൂളുകള്‍ തുറക്കാന്‍ യുഎഇ തയ്യാറെടുക്കുന്നു. അധ്യയന വര്‍ഷം ഓഗസ്റ്റ് 30ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്കൂള്‍ ജീവനക്കാരെല്ലാം ഓഗസ്റ്റ് 23ന് സ്കൂളുകളില്‍ ജോലിയ്ക്ക് എത്താനാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ഹുസൈന് അലി അല്‍ ഹമ്മാദിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഏത് രീതിയിലായിരിക്കും പഠന പദ്ധതി എന്ന കാര്യത്തില്‍ മന്ത്രാലയം കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിയില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി അധ്യയനം ആരംഭിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനമെന്നാണ് വിലയിരുത്തുന്നത്. ഇതിനൊപ്പം തന്നെ ക്ലാസ് റൂം അധ്യാപനവും ചേര്‍ത്ത് കൊണ്ടുള്ള പാഠ്യപദ്ധതിയാണ് ഈ അക്കാദമിക വര്‍ഷത്തില്‍ ആസൂത്രണം ചെയ്യുന്നതെന്ന് ചില സ്കൂള്‍ അധികൃതരും വ്യക്തമാക്കുന്നു.
രാജ്യത്ത് നടപ്പാക്കിയ വിദൂര വിദ്യാഭ്യാസ സംവിധാനം വിജയം കണ്ടിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു. മറ്റ് കാര്യങ്ങള്‍ക്കൊപ്പം തന്നെ രാജ്യം ഏറെ പ്രധാന പരിഗണന നല്‍കുന്നത് വിദ്യാഭ്യാസ മേഖലയ്ക്കാണ്. അതുകൊണ്ടുതന്നെയാണ് ഒരു പഠന ദിനം പോലും നഷ്ടപ്പെടാത്ത നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിദൂരവിദ്യഭ്യാസ രീതി നടപ്പാക്കിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: