ചവറ: അറയ്ക്കല്‍ ക്ഷേത്രത്തില്‍ മോഷണം. അഞ്ച് കാണിക്കവഞ്ചിയുടെ പൂട്ട് പൊളിച്ചു പണം അപഹരിച്ചു. മറ്റ് നാല് വഞ്ചികള്‍ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ആറ് ക്യാമറകള്‍ നശിപ്പിച്ച് കുളത്തില്‍ എറിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. രാവിലെ ആറിന് ശാന്തിക്കാരനും കഴകവും ക്ഷേത്രം തുറക്കാന്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ചവറ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. ക്യാമറ പരിശോധിച്ചതില്‍ നിന്ന് രാത്രി ഒരു മണിക്ക് ഒരാള്‍ സൈക്കിളില്‍ എത്തുന്നതും ക്ഷേത്രത്തില്‍ കയറുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള കളരി ക്ഷേത്രത്തിലെ ഒരു വഞ്ചിയും പൊളിച്ച് പണം അപഹരിച്ചു. പ്രതിക്കായി ചവറ സിഐ നിസാമുദിന്‍, എസ്ഐ സുകേഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: