ന്യൂദല്‍ഹി : ദല്‍ഹിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ കിട്ടാതെ കൊറോണ വൈറസ് രോഗി മരിച്ചതില്‍ കേജ്രിവാള് സര്‍ക്കാരിനെതിര രൂക്ഷ വിമര്‍ശനവുമായി മകള്‍. കഴിഞ്ഞ ദിവസം മരിച്ച രോഗിയുടെ മകള്‍ അമര്പ്രീതാണ് കേജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
കേജ്രിവാള് സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് തന്റെ പിതാവ് മരണമടഞ്ഞത്. വളരെ വേഗത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിന് നന്ദി അറിയിക്കുന്നതായും അമര്‍പ്രീത് അറിയിച്ചു.
ഗംഗാറാം ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേ അമര്‍ പ്രീതിന്റെ പിതാവിന് കടുത്ത പനിയും ശ്വാസം മുട്ടലും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് എല്‍എന്‍ജെപി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാറ്റി.
രാവിലെ എട്ട് മണിയോടെ എല്‍എന്‍ജെപിയില്‍ എത്തിച്ചെങ്കിലും ആശുപത്രി അധികൃതര്‍ റഫറന് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അമര്‍പ്രീത് ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനും, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എംല്‍എല്‍എ ദിലീപ് പാണ്ഡെ എന്നിവര്‍ക്ക് ട്വീറ്റ് ചെയ്തെങ്കിലും ഫലമുണ്ടായില്ല.
അമര്‍പ്രീത് തിരിച്ച് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും പിതാവ് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേജ്രിവാള് സര്‍ക്കാര്‍ അതിവേഗത്തില്‍ നടപടി സ്വീകരിച്ചെന്നും തങ്ങളെ തോല്‍പ്പിച്ചു കഴിഞ്ഞെന്നും ഇവരെ ട്വിറ്ററിലൂടെ വീണ്ടും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: