കോഴിക്കോട്: ഡിആര്‍ഡിഒ ശാസ്ത്രജ്ഞന് ചമഞ്ഞ് യുവാവ് തട്ടിയെടുത്ത രണ്ട് പവന് സ്വര്‍ണ്ണാഭരണം പോലീസ് കണ്ടെടുത്തു. കുന്ദമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായിരുന്നു ഇത്. കോട്ടയം ചങ്ങനാശ്ശേരി വാഴൂര്‍ മണ്ണ്പുരയിടത്തില് പി.ആര്. അരുണ്‍ (36) ആണ് ശാസ്ത്രഞ്ജന്‍ ചമഞ്ഞ് സംസ്ഥാനത്ത് പലയിടത്തും തട്ടിപ്പ് നടത്തിയത്.
കോഴിക്കോട്ട് പിടിയിലായി റിമാന്റിലായ ഇയാളെ തെളിവെടുപ്പിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് കൊടുവള്ളി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇന്നലെ രാവിലെയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയത്. കിഴക്കോത്ത് മറിവീട്ടില്‍താഴം സുകേഷില്‍ നിന്നാണ് അരുണ്‍ സ്വര്‍ണ്ണാഭരണം കബളിപ്പിച്ചെടുത്തത്. 25,000 രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു. അരുണ്‍ വാടകയ്ക്ക് താമസിച്ച കിഴക്കോത്ത് മറിവീട്ടില്താഴത്തെ ക്വാര്‍ട്ടേഴ്സിലും കൊണ്ടുപോയി തെളിവെടുത്തു. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി വാഗ്ദാനം ചെയ്താണ് അരുണ്‍ പലരില്‍നിന്നും പണവും സ്വര്‍ണവും തട്ടിയെടുത്തത്. മറിവീട്ടില്താഴത്തു തന്നെയുള്ള ലോഹിതാക്ഷനില്നിന്ന് 25,000 രൂപയും തട്ടിയെടുത്തു. ഈ പരാതിയിലാണ് കൊടുവള്ളി പോലീസ് അരുണിനെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം അരുണിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി.
സി.ഐ. പി. ചന്ദ്രമോഹനാണ് കേസ് അന്വേഷിക്കുന്നത്. മലപ്പുറത്തും മറ്റും ഇയാള്‍ സമാന തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: