മൂലമറ്റം: കഴിഞ്ഞ ദിവസം മരം കടപുഴകി വീണ് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കുരുതിക്കുളത്ത് ഉണ്ടായത്. ഇനിയും നിരവധി മരങ്ങളാണ് വീടുകളുടേയും വ്യാപാര സ്ഥാപനങ്ങളുടേയും മുകളിലേക്ക് ചാഞ്ഞ് നില്‍ക്കുന്നത്.
ഇതിനെതിരെ ഒരു വര്‍ഷം മുമ്പ് പരാതി സമര്‍പ്പിക്കുകയും മരങ്ങള്‍ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. അതനുസരിച്ച്തഹസീല്ദാരും വെട്ടിമാറ്റാമെന്ന് സമ്മതിച്ചിരുന്നതാണ്. എന്നാല്‍ മരം വീണ് സര്‍ക്കാരിനും നാട്ടുകാര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടും അധികാരികള്‍ തിരിഞ്ഞ് നോക്കിയില്ല. ഇനിയുള്ള മരങ്ങള്‍ ഏത് സമയത്തും ഒടിഞ്ഞും കടപുഴകിയും വീഴും. വീണാല്‍ വ്യാപാര സ്ഥാപനങ്ങളും വീടുകളും തകരും.കഴിഞ്ഞ ദിവസം ഉണ്ടായ നാശ നഷ്ടങ്ങള്‍ക്ക് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.തായ് വേരുകര്‍ ഇല്ലാത്ത സ്പാര്‍ത്തീഡിയ, വാക തുടങ്ങിയ മരങ്ങളാണ് അധികവും ഉള്ളത്. ഈ മരങ്ങള്‍ വിറകിന് പോലും കൊള്ളാത്തതാണ് അതുകൊണ്ട് ഒടിഞ്ഞ് വീഴുന്ന മരങ്ങളടെ ശിഖിരങ്ങള്‍ പോലും ആരും കൊണ്ടുപോകാറില്ല.
അശോക കവല മുതല്‍ കട പുഴകി വീണ മരങ്ങള്‍ വഴിയരുകില്‍ കിടന്ന് നശിക്കുകയാണ്. അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളില്മരം ഒടിഞ്ഞും കടപുഴകിയും വീണ് കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഈ അടുത്ത ദിവസം തന്നെ അപകടത്തില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റണമെന്ന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളതാണ് .എന്നിട്ടും അപകടാവസ്ഥയിലായ മരങ്ങള്‍ വെട്ടിമാറ്റുവാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: